മൂന്നാർ, വയനാട്, ഗവി, രാമക്കൽമേട്, വാഗമൺ...: കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം വൻ ഹിറ്റ്
Mail This Article
കൊല്ലം ∙ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം വൻ ഹിറ്റ്. കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നു മേയ് മാസ പാക്കേജുകൾ പ്രഖ്യാപിച്ചു. 25 യാത്രകൾ അടങ്ങുന്ന പാക്കേജിൽ ആദ്യ യാത്ര ഇല്ലിക്കൽ കല്ല് - ഇലവീഴാപൂഞ്ചിറയിലേക്കാണ്. മൂന്നാർ, വയനാട്, ഗവി, രാമക്കൽമേട്, വാഗമൺ, പാണിയേലി പോര്, പൊൻമുടി തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ട്രിപ്പുകൾ.
ഇതുമാത്രമല്ല, യാത്രാ കപ്പലിൽ അഞ്ചു മണിക്കൂർ ചുറ്റി കടലും കരയും കാണുന്ന ട്രിപ്പും മേയ് മാസ പാക്കേജിലെ സ്പെഷലാണ് കൊല്ലത്ത് നിന്നു എസി ലോ ഫ്ലോർ ബസിൽ എറണാകുളത്ത് എത്തി, നെഫർടിറ്റി എന്ന കപ്പലിലാണ് 5 മണിക്കൂർ കടൽയാത്ര. അടുത്തിടെ തുറന്ന ഇടുക്കി ഡാം സന്ദർശിക്കാനുള്ള മറ്റൊരു പാക്കേജുമുണ്ട്.
വിവിധ പാക്കേജുകൾ
∙ മേയ് 1: പൊന്മുടി യാത്രയ്ക്ക് എല്ലാ എൻട്രി ഫീസുകളും അടക്കം 770 രൂപ.
∙ മേയ് 5: രാമക്കൽ മേട്, റോസ്മല ഇങ്ങനെ രണ്ടു യാത്രകൾ ഉണ്ടായിരിക്കും..
∙ മേയ് 6: കപ്പൽ യാത്ര രാവിലെ 10 മണിക്ക് പുറപ്പെട്ടു രാത്രി 12 മണിയോടെ തിരിച്ചെത്തും. ഡിന്നർ, ഡിജെ മ്യൂസിക്, വിവിധ തരം ഗെയിമുകൾ, എല്ലാം ഉൾപ്പെടുന്ന പാക്കേജിന് ഒരാൾക്ക് 4100 രൂപയാണ് ചാർജ് .
∙ മേയ് 7, 19, 31: ഗവി യാത്ര ഉണ്ടായിരിക്കും 2150 രൂപയാണ് നിരക്ക്.
∙ മേയ് 11 : മൂന്നാർ, അയ്യപ്പ ക്ഷേത്രങ്ങൾ ദർശനം എന്നിങ്ങനെ രണ്ടു യാത്രകൾ ഉണ്ടായിരിക്കും. മൂന്നാറിനു രണ്ടു ദിവസത്തെ യാത്രയും ഒരു രാത്രി താമസത്തിനുമായി 1730 രൂപയാണ് ഒരാൾക്ക് ചാർജ്.
∙ മേയ് 12: വാഗമൺ, റോസ്മല ട്രിപ്പുകൾ. വാഗമൺ പൈൻ ഫോറസ്റ്റ്, മൊട്ടക്കുന്നുകൾ, അഡ്വഞ്ചർ പാർക്ക് ചുറ്റി മടങ്ങി വരും വഴി പരുന്തുംപാറ കണ്ടു വരുന്ന വാഗമൺ യാത്രയ്ക്ക് ഉച്ചഭക്ഷണം അടക്കം 1020 രൂപ. അന്നേദിവസം തന്നെ റോസ്മല യാത്രയും ഉണ്ടായിരിക്കും.
∙ മേയ് 16: മൂന്നു ദിവസം നീളുന്ന വയനാട് യാത്ര. രണ്ടു ദിവസത്തെ താമസവും എല്ലാ പ്രവേശന ഫീസും ഉൾപ്പെടെ 4100 രൂപ.
∙ മേയ് 18: മധ്യ തിരുവിതാംകൂറിലെ ശിവ ക്ഷേത്രങ്ങളിലേക്ക് തീർഥാടന യാത്ര. രാവിലെ 5ന് തിരിച്ചു കൊട്ടാരക്കര, ചെങ്ങന്നൂർ, തിരുനക്കര, ഏറ്റുമാനൂർ, കടുത്തുരുത്തി, വൈക്കം എന്നീ മഹാദേവ ക്ഷേത്രങ്ങൾ ദർശിച്ച് രാത്രി 10 മണിയോടെ മടങ്ങി എത്തും..
∙ പാണിയേലിപ്പോര്, വാഗമൺ,പൊന്മുടി, മലമേൽപ്പാറ, ഇലവീഴാപൂഞ്ചിറ, റോസ്മല എന്നീ യാത്രകളും വിവിധ ദിവസങ്ങളിലായി നടക്കും.
യാത്രയും നിരക്കും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9747969768, 8921950903, 9495440444