ADVERTISEMENT

ക്ലോറിനേഷൻ;ശുദ്ധജലം ശ്രദ്ധയോടെ ഉപയോഗിക്കണം: കരുനാഗപ്പള്ളി ∙കേരള ജല അതോറിറ്റി ഓച്ചിറ പി.എച്ച്.സെക്ഷന്റെ പരിധിയിൽ വരുന്ന കരുനാഗപ്പള്ളി നഗരസഭ, ക്ലാപ്പന, ഓച്ചിറ, ആലപ്പാട് എന്നീ പഞ്ചായത്തുകളിൽ വിതരണം ചെയ്യുന്ന ജലത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനു വേണ്ടി സൂപ്പർ ക്ലോറിനേഷൻ നടത്തും.  നാളെ  കരുനാഗപ്പള്ളി നഗരസഭ, ക്ലാപ്പന, ഓച്ചിറ,ആലപ്പാടിന്റെ 1 മുതൽ 8 വരെയുള്ള വാർഡുകൾ, 5 ന് ആലപ്പാട് പഞ്ചായത്തിലെ 9 മുതൽ 16 വരെയുള്ള വാർഡുകളിലെ ഉപഭോക്താക്കളും വെള്ളം ശ്രദ്ധയോടെ ഉപയോഗിക്കണം.

ഓച്ചിറ∙ഓച്ചിറ കുടിവെള്ള പദ്ധതി വഴി ഓച്ചിറ, ക്ലാപ്പന, ആലപ്പാട് പഞ്ചായത്തുകളിലും കരുനാഗപ്പളളി നഗരസഭയിലും വിതരണം ചെയ്യുന്ന ശുദ്ധജലത്തിന്റെ നിലവാരം ഉറപ്പാക്കുന്നതിനായി സൂപ്പർ ക്ലോറിനേഷൻ നടത്തുന്നതിനാൽ നാളെ  ശുദ്ധജലം ശ്രദ്ധയോടെ ഉപയോഗിക്കണമെന്നു അധികൃതർ അറിയിച്ചു.

അധ്യാപക ഒഴിവ്: അഭിമുഖം 11ന്: 
കൊട്ടാരക്കര∙ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ, ഡെമോൺസ്ട്രേറ്റർ ഇൻ ഇലക്ട്രോണിക്സ്, അസി. പ്രഫസർ ഇൻ ഇംഗ്ലിഷ് എന്നീ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. 11ന് 9.30 ന് അഭിമുഖം നടക്കും. ഫോൺ: 0474 2543300


അധ്യാപക ഒഴിവ്
കൊല്ലം ∙ വള്ളിക്കീഴ് ഗവ. എച്ച്എസിൽ എച്ച്എസ്ടി ഹിന്ദി ഗെസ്റ്റ് അധ്യാപക തസ്തികയിലേക്ക് 5നു രാവിലെ 11ന് അഭിമുഖം നടക്കും.

അഭിമുഖം മാറ്റി
കുണ്ടറ ∙ താലൂക്ക് ആശുപത്രിയിൽ എച്ച്എംസി പരിധിയിൽ സ്റ്റാഫ് നഴ്സ്, ഡയാലിസിസ് ടെക്നിഷ്യൻ എന്നീ ഒഴിവുകളിലേക്കുള്ള അഭിമുഖം മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

വൈദ്യുതി മുടക്കം
കടപ്പാക്കട ∙ ആറാട്ടുകുളം, അസോഷ്യേറ്റഡ്, ആശ്രാമം ഇഎസ്ഐ, ആശ്രാമം ക്ഷേത്രം, ഗെസ്റ്റ് ഹൗസ്, മെഡോസ് എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ.
അയത്തിൽ ∙ ദിവ്യ, കലുങ്ക്, വൈഎംഎ, ജിവി എൽപിഎസ് എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ.
ശക്തികുളങ്ങര ∙ അരവിള ട്രാൻസ്ഫോമർ പരിധിയിൽ 10 മുതൽ 1 വരെയും ബാലാശ്രമം ട്രാൻസ്ഫോമർ പരിധിയിൽ 2 മുതൽ 5 വരെയും ഇന്ന്.
പള്ളിമുക്ക് ∙ കെ–വയൽ, ശക്തി പേപ്പർ: 9 മുതൽ 5 വരെ.

തീയതി നീട്ടി
ചാത്തന്നൂർ ∙ ഗവ. ഐടിഐയിൽ പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 5 വരെ ദീർഘിപ്പിച്ചു. ഓൺലൈൻ അപേക്ഷ വെരിഫൈ ചെയ്യുന്നതിനുള്ള അവസാന തീയതി 10. പ്രവേശന വിവരങ്ങൾ അടങ്ങിയ പ്രോസ്പെക്ട്സും മാർഗനിർദേശങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ് (itiadmissions.kerala.gov.in.). വിവരങ്ങൾക്ക് – 7907462973.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com