ADVERTISEMENT

എഴുകോൺ ∙ കൊല്ലം - തിരുമംഗലം ദേശീയപാതയിലെ വെള്ളക്കെട്ടിൽ കടലാസ് തോണിയിറക്കി പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പ്രദേശവാസികളുടെ പ്രതിഷേധം. നെടുമ്പായിക്കുളം ജംക്‌ഷനിലാണ് എഴുകോൺ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഹാർബാനിന്റെ നേതൃത്വത്തിൽ വ്യാപാരികളും പ്രദേശവാസികളും ചേർന്നു പ്രതിഷേധിച്ചത്. ഇരുവശത്തും വെള്ളം കെട്ടി നിൽക്കുന്നതിനാൽ വലിയ വാഹനങ്ങൾ പോകുമ്പോൾ കാൽനടയാത്രക്കാരുടെ ദേഹത്തു മലിനജലം തെറിക്കുന്നതു പതിവാണ്. ഇതുവഴിയുള്ള യാത്ര ദുഷ്കരമായതോടെയാണു പ്രദേശവാസികൾ പ്രതിഷേധിച്ചത്.

ഒട്ടേറെത്തവണ പരാതി നൽകിയിട്ടും ദേശീയപാത അതോറിറ്റി യാതൊരു നടപടിയും സ്വീകരിച്ചില്ല. വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ദേശീയപാത അതോറിറ്റി അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.വെള്ളക്കെട്ട് രൂക്ഷമായതോടെ ജംക്‌ഷനിലെ വ്യാപാരികളും ഓട്ടോറിക്ഷ തൊഴിലാളികളും ഏറെ ബുദ്ധിമുട്ടിലായതായും ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ പോകുമ്പോൾ വെള്ളം തെറിക്കുന്നതിനാൽ സ്റ്റാൻഡിൽ ഓട്ടോറിക്ഷകൾ നിർത്തിയിടാൻ കഴിയാത്ത സ്ഥിതിയാണെന്നും വി.സുഹാർബാൻ പറഞ്ഞു. ദേശീയപാത ആയതിനാൽ പഞ്ചായത്തിനു നടപടി സ്വീകരിക്കാൻ കഴിയില്ല. ബന്ധപ്പെട്ട വകുപ്പിൽ നിന്ന് അനുമതി ലഭിച്ചാൽ പഞ്ചായത്ത് ഇടപെട്ട് ഓട വൃത്തിയാക്കുമെന്നും വൈസ് പ്രസിഡന്റ് പറഞ്ഞു.

കടലാസ് തോണിയുമായി ബിജെപിയും
പുത്തൂർ ∙ കരാർ നൽകി വർഷം 2 കഴിഞ്ഞിട്ടും പഴയചിറ - ചെറുപൊയ്ക റോഡിന്റെ നവീകരണം ആരംഭിക്കാത്തതിൽ ബിജെപി പ്രതിഷേധിച്ചു. മഴയിൽ തോടു പോലെ ആയ റോഡിലെ വെള്ളക്കെട്ടിൽ പേപ്പർബോട്ട് ഒഴുക്കിയാണ് ബിജെപി പാങ്ങോട് ഏരിയ സമിതി പ്രതിഷേധിച്ചത്. നടന്നു പോകാൻ പോലും കഴിയാത്ത തരത്തിൽ റോഡ് തകർന്നിട്ടുണ്ട്.കുന്നത്തൂർ മണ്ഡലം പ്രസിഡന്റ് ബൈജു ചെറുപൊയ്ക ഉദ്ഘാടനം ചെയ്തു. പാങ്ങോട് ഏരിയ സമിതി പ്രസിഡന്റ് അനിൽ കരിമ്പിൻപുഴ അധ്യക്ഷനായി. മണ്ഡലം ജന. സെക്രട്ടറി സന്തോഷ് ചിറ്റേടം, പഞ്ചായത്തംഗങ്ങളായ ഗീത മംഗലശേരി, രജനി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com