ADVERTISEMENT

കൊല്ലം ∙ ഹോക്കി ഇന്ത്യ സബ് ജൂനിയർ സൗത്ത് സോൺ ചാംപ്യൻഷിപ്പിൽ കേരളത്തിന്റെ ടീമുകൾക്കു വിജയത്തുടക്കം. കൊല്ലം ന്യൂ ഹോക്കി സ്റ്റേഡിയത്തിൽ  നടത്തിയ ആദ്യ മത്സരത്തിൽ കേരളം (പെൺവിഭാഗം) ഒന്നിനെതിരെ 4 ഗോളുകൾക്കു കർണാടകയെയും ആൺവിഭാഗത്തിലെ ടീം തമിഴ്നാടിനെ 6–1 നും തോൽപിച്ചു. പെൺവിഭാഗത്തിൽ ആന്ധ്ര തെലങ്കാനയെയും (3–0) തമിഴ്നാട് പുതുച്ചേരിയെയും (6–0) പരാജയപ്പെടുത്തി.

ആൺവിഭാഗത്തിൽ പുതുച്ചേരി ആന്ധ്രയെയും (8–4) കർണാടക തെലങ്കാനയെയും (9–0) തോൽപിച്ചു.   ആദ്യ മത്സരത്തിൽ കേരള പെൺ ടീം ഒന്നിനെതിരെ 4 ഗോളുകൾക്കാണ് കർണാടകയെ തകർത്തത്. കേരളത്തിന്റെ മുന്നേറ്റ താരം പിണപ്പൊതുള പരമേശ്വരിയാണു മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ആണുങ്ങളുടെ വിഭാഗത്തിൽ തമിഴ്നാടിനെ തകർത്ത മത്സരത്തിൽ ബഹാല സൂരജ് ഹാട്രിക് സ്വന്തമാക്കി താരമായി. രണ്ടാം മത്സരത്തിൽ ഇന്നു വൈകിട്ട് 3.15 ന് കേരള ആൺ ടീം നിലവിലെ ചാംപ്യൻമാരായ കർണാടകയെ നേരിടും.

എന്‍.കെ.പ്രേമചന്ദ്രന്‍ എംപി ചാംപ്യൻഷിപ് ഉദ്ഘാടനം ചെയ്തു. കേരള ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റും ഹോക്കി ഇന്ത്യ എക്സിക്യൂട്ടീവ് അംഗവുമായ വി.സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗണ്‍സില്‍ പ്രസിഡന്റ് എക്സ്.ഏണസ്റ്റ്, ജില്ലാ ഒളിംപിക് അസോസിയേഷന്‍ സെക്രട്ടറി ജയകൃഷ്ണന്‍, കേരള ഹോക്കി സീനിയര്‍ വൈസ് പ്രസിഡന്റ് അരുണ്‍ ഉണ്ണിത്താന്‍, ഹോക്കി ഇന്ത്യ ഒബ്‌സര്‍വര്‍ മഹേന്ദ്രന്‍ നെഗി, ജില്ലാ ഹോക്കി സെക്രട്ടറി മനോജ്,കേരള ഹോക്കി സംസ്ഥാന സെക്രട്ടറി സി.ടി.സോജി, ട്രഷറര്‍ നിയാസ് എന്നിവർ പ്രസംഗിച്ചു. 

ഇന്നത്തെ മത്സരങ്ങൾ
രാവിലെ 6.30ന്: ആന്ധ്ര – പുതുച്ചേരി (പെൺ)
രാവിലെ 8.15ന്: തെലങ്കാന – കർണാടക (പെൺ)
രാവിലെ 10ന്: തമിഴ്നാട് – കേരളം (പെൺ)
രാവിലെ 11.45ന്: തെലങ്കാന – ആന്ധ്ര (ആൺ)
ഉച്ചയ്ക്ക് 1.30ന്: തമിഴ്നാട് – പുതുച്ചേരി (ആൺ)
ഉച്ചയ്ക്ക് 3.15ന്: കർണാടക – കേരളം (ആൺ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com