സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് ലഹരി മിഠായി സംഘങ്ങൾ വ്യാപകമെന്ന് പരാതി
Mail This Article
×
പരവൂർ∙ സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് ലഹരി മിഠായി സംഘങ്ങൾ വ്യാപകമാകുന്നതായി പരാതി. സ്കൂൾ പരിസരങ്ങളിൽ രാവിലെയും, വൈകുന്നേരങ്ങളിലും തമ്പടിക്കുന്ന സംഘങ്ങൾ പെൺകുട്ടികൾക്കും, ആൺകുട്ടികൾക്കും സൗജന്യമായി മിഠായി നൽകും. മൂന്നു ദിവസം സൗജന്യമായി നൽകിയ ശേഷം പണം നൽകിയാലേ മിഠായി നൽകുകയുള്ളൂ.
തുടർന്ന് വിദ്യാർഥികൾ പണം നൽകി ലഹരി മിഠായി വാങ്ങി ഉപയോഗിക്കാൻ തുടങ്ങുന്നു. റെയിൽവേ സ്റ്റേഷൻ പരിസരം, എസ്എൻവി, തെക്കുംഭാഗം സ്കൂളുകളുടെ പരിസരം എന്നിവിടങ്ങളിലാണ് സംഘം ലഹരി മിഠായി വിതരണം നടത്തുന്നത്. സ്കൂൾ പരിസരങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും നഗരസഭയുടെയും പൊലീസിന്റെയും പരിശോധന ഉണ്ടാകണമെന്നു രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.