ADVERTISEMENT

കുളത്തൂപ്പുഴ∙ കല്ലട ജലസേചന പദ്ധതിയുടെ (കെഐപി) പരപ്പാർ അണക്കെട്ടിന്റെ പള്ളംവെട്ടി മണ്ണണയുടെ (എർത്ത് ഡാം) ടൂറിസം വികസനം മണ്ണടിഞ്ഞ നിലയിൽ. തെന്മല ഇക്കോ ടൂറിസം പദ്ധതിയിലും വനംവകുപ്പിന്റെ ടൂറിസം പദ്ധതിയിലും മണ്ണണ ഇടം നേടിയിട്ടില്ല . ശെന്തുരുണി വന്യജീവി സങ്കേതം പരിധിയിൽ ആയതിനാലാണ് ഇക്കോ ടൂറിസം പദ്ധതികളിൽ തഴയപ്പെടുന്നതെന്നാണു പരാതി. 

വനംവകുപ്പ് ടൂറിസം പദ്ധതികളിലും മണ്ണണ തഴയപ്പെട്ടതിനാൽ സഞ്ചാരികൾക്ക് ദുരിതം മാത്രം മിച്ചം. പരപ്പാർ അണക്കെട്ട് തടാകത്തിൽ ഇക്കോ ടൂറിസവും ശെന്തുരുണി വന്യജീവി സങ്കേതം ടൂറിസവും സഞ്ചാരികൾക്കായി ബോട്ടു സവാരിയും കുട്ടവഞ്ചി സവാരിയും നടത്തുന്നുണ്ടെങ്കിലും മണ്ണണയുടെ വികസനം പദ്ധതികളിൽ ഇടം നേടുന്നില്ല.

മണ്ണണയും പരിസരങ്ങളും പൂന്തോട്ടം ഒരുക്കി വൈദ്യുതീകരിച്ചു സൗന്ദര്യവൽക്കരിച്ചാൽ സഞ്ചാരികളുടെ കേന്ദ്രമായി മാറുമെന്നിരിക്കെയാണ് അവഗണന. കാടുകയറി നശിച്ച മണ്ണണ അടുത്തിടെ വൃത്തിയാക്കിയിരുന്നു. ബോട്ടിങ്ങിനായി മണ്ണണയിൽ എത്തുന്ന സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും ബന്ധപ്പെട്ടവർ വിമുഖത കാട്ടുകയാണ്. . 30 പേർക്ക് തങ്ങാനിടമുള്ള ഷെഡു മാത്രമാണുള്ളത്.

സഞ്ചാരികൾക്കായി വെവ്വേറെ ശുചിമുറികളില്ല. മണ്ണണയുടെ ഒരുഭാഗത്തു കൂടി പ്രവേശിച്ച് മറുഭാഗത്തു കൂടി പുറത്തേക്കിറങ്ങാവുന്ന പാത അടച്ചിട്ടിരിക്കുകയാണ്. വാഹനങ്ങളും മണ്ണണയിലേക്കു കടത്തി വിടാറില്ല. ഇക്കോ ടൂറിസത്തിന്റെ 25 പേർക്കുള്ള പാലരുവി, ഉമയാർ ബോട്ടുകളാണിപ്പോൾ സർവീസ് നടത്തുന്നത്. 10 പേർക്കുള്ള ശെന്തുരുണി ബോട്ട് തകരാർ കാരണം ഒ‌‌ാടിക്കുന്നില്ല. വനംവകുപ്പിന്റെ 10 പേർക്കുള്ള ബോട്ടും 5 കുട്ടിവഞ്ചികളും സർവീസിലുണ്ട്. അവധിദിനങ്ങളിൽ മറ്റും മണ്ണണയിൽ നിന്നും വൻതോതിൽ വരുമാനം ലഭിച്ചിട്ടും അവഗണന തുടരു‍കയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com