ADVERTISEMENT

കൊട്ടാരക്കര∙നിർമാണത്തിനായി ഒരാഴ്ച അടച്ചിട്ട മുസ്‌ലിം സ്ട്രീറ്റ് റോഡ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാതെ വീണ്ടും തുറന്നു. റോഡിന്റെ ഏറെ ഭാഗത്തും അഗാധ കുഴികളാണ്. 200 മീറ്ററോളം നീളത്തിൽ ടൈൽ പാകിയത് മാത്രമാണ് പത്ത് ദിവസം നടന്ന റോഡ് നിർമാണം. ഒരു കിലോമീറ്ററോളം ഭാഗത്ത് അവണൂർ വരെ ഗർത്തങ്ങളാണ്. കുഴികളടച്ച് റോഡ് നവീകരിക്കാൻ സമയം ലഭിച്ചിട്ടും നടത്താതെ ജനങ്ങളെ വെല്ലുവിളിക്കുകയാണ് അധികൃതർ.

    ഇന്നലെ മഴ ശക്തമായതോടെ ഗട്ടറുകളിൽ വെള്ളം നിറഞ്ഞ് അപകടക്കെണിയായി. മന്ത്രി കെ.എൻ.ബാലഗോപാലിനു മുന്നിൽ മുൻ ബ്ലോക്ക് പഞ്ചായത്തംഗം ആർ.ഗിരിജകുമാരി നടത്തിയ ഒറ്റയാൾ സമരത്തിലൂടെയാണ് കൊട്ടാരക്കര മുസ്‌ലിം സ്ട്രീറ്റ് റോഡിന്റെ തകർച്ച ശ്രദ്ധേയമായത്. ഒരു വർഷമായി പൂർണ തകർച്ചയിലായിരുന്നു റോഡ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com