വാടക വീട്ടിൽ ചാരായ നിർമാണം: അച്ഛനും മകനും പിടിയിൽ
Mail This Article
×
ചവറ∙32 ലീറ്റർ ചാരായവുമായി അച്ഛനും മകനും പിടിയിൽ ചവറ ബ്രിജ് ഇടയിലേഴുത്ത് രാധാകൃഷ്ണ പിള്ള (72), മകൻ രാധേഷ് കൃഷ്ണൻ (38) എന്നിവരാണ് അറസ്റ്റിലായത്. ഇവർ വാടകയ്ക്ക് താമസിച്ചു വന്ന പുതുക്കാട് വിളയിൽ വീട്ടിൽ നിന്നു തിങ്കൾ പുലർച്ചെ ചവറ പൊലീസ് നടത്തിയ പരിശോധനയിൽ ചാരായവും വാറ്റുപകരണങ്ങളും കണ്ടെത്തി. ഒഴിഞ്ഞ കുപ്പികൾ, പാചകവാതക സിലിണ്ടർ, കന്നാസുകൾ, വലിയ അലുമിനിയം പാത്രങ്ങൾ എന്നിവ കണ്ടെടുത്തു.
കോള കുപ്പികളിൽ നിറച്ച ചാരായം തിരുവോണത്തിനു വിൽപന നടത്താനായി സൂക്ഷിച്ചിരുന്നതാണ്. ഇൻസ്പെക്ടർ കെ.ആർ.ബിജു, എസ്ഐമാരായ ബി.ഓമനക്കുട്ടൻ, പ്രദീപ്കുമാർ, എസ്‌സിപിഒ രഞ്ജിത്ത്, സിപിഒമാരായ മനീഷ്, ശ്യാം, ശങ്കർ, അനിൽ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിനു നേതൃത്വം നൽകിയത്. രണ്ടുപേരെയും റിമാൻഡ് ചെയ്തു.
English Summary:
In a pre-Thiruvonam crackdown, Chavara police arrested a father-son duo and seized 32 liters of illicit liquor from their rented house. Distillation equipment and materials were also confiscated.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.