ADVERTISEMENT

കൊല്ലം ∙ റെയിൽവേ ഗേറ്റ് അടയ്ക്കാൻ വൈകിയതിനെ തുടർന്നു ട്രെയിൻ ഗേറ്റിനു സമീപം നിർത്തിയിട്ടു. ചൊവ്വാ വൈകിട്ട് 6ന് കൂട്ടിക്കട റെയിൽവേ ഗേറ്റിലാണു സംഭവം. ട്രെയിൻ പോകാനായി ഗേറ്റ് അടയ്ക്കുന്നതിനിടെ ഇതിലെ ഇരുമ്പ് കമ്പി തലയിൽ തട്ടി സ്കൂട്ടർ യാത്രക്കാരി വീണു. ഇവരെ രക്ഷിച്ചു മാറ്റുന്നതിനിടെ മറ്റു വാഹനങ്ങൾ കൂടി ഗേറ്റിനുള്ളിലേക്കു കടന്നതോടെ ഗേറ്റ് അടയ്ക്കാൻ കഴിയാത്ത സ്ഥിതിയായി. ഇതിനിടെ മയ്യനാട് ഭാഗത്തു നിന്നു ട്രെയിനും എത്തി.

ഈ സമയം പാളത്തിനും ഗേറ്റിനും ഇടയിൽ ഒരു കാർ അകപ്പെട്ടതും പരിഭ്രാന്തി പരത്തി. എന്നാൽ, സിഗ്നൽ ലഭിക്കാത്തതിനാൽ ലോക്കോ പൈലറ്റ് ട്രെയിൻ ഗേറ്റിനു സമീപം നിർത്തിയിടുകയായിരുന്നു. ഒടുവിൽ‌ കാർ കടത്തിവിട്ട ശേഷമാണു ഗേറ്റ് അടച്ചത്. പിന്നീട്, സിഗ്നൽ ലഭിച്ചതോടെ ട്രെയിൻ വിട്ടു. കൂട്ടിക്കട റെയിൽവേ ഗേറ്റിൽ മിക്കസമയവും രൂക്ഷമായ ഗതാഗത കുരുക്ക് ആണെന്നു നാട്ടുകാർ പറയുന്നു.

English Summary:

A train was delayed yesterday evening near Kuttiikkad, Kerala due to a railway gate closing late. The incident occurred at 6 PM and caused disruptions to the train schedule.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com