ADVERTISEMENT

കൊല്ലം ∙വിദേശത്തു ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ. കൊല്ലം കടപ്പാക്കട പീപ്പിൾസ് നഗർ–45 പ്രിയ മൻസിലിൽ ഡെന്നി (36) ആണു ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. ശക്തികുളങ്ങര സ്വദേശിയായ യുവാവിനു വിദേശത്തു ജോലിക്കുള്ള വീസ തരപ്പെടുത്തി നൽകാമെന്നു വാഗ്ദാനം ചെയ്ത് 3,96,500 രൂപ തട്ടിയെടുത്ത കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ പേരിൽ വിദേശത്തു ഡ്രൈവർ വീസ തരപ്പെടുത്തി നൽകാമെന്നു വിശ്വസിപ്പിച്ചാണ് ഇയാൾ പല തവണകളായി പണം തട്ടിയെടുത്തത്. പണം നൽകിയിട്ടും വീസ ലഭിക്കാതായതോടെ യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇയാൾക്കെതിരെ സമാനമായ ഒട്ടേറെ പരാതികളുണ്ടെന്ന് പൊലീസ് പറഞ്ഞു. ശക്തികുളങ്ങര പൊലീസ് ഇൻസ്പെക്ടർ രതീഷിന്റെ നേതൃത്വത്തിൽ എസ്ഐമാരായ സജയൻ, വിനോദ്, എസ്‌സിപിഒ ബിജു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

English Summary:

A 36-year-old man from Kollam, Kerala, has been arrested for allegedly defrauding individuals by offering non-existent jobs abroad and fake work visas. The suspect, identified as Denny, reportedly collected lakhs of rupees from unsuspecting job seekers before disappearing. Police believe there may be more victims and are urging them to come forward.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com