ADVERTISEMENT

കൊല്ലം∙ പിണറായി വിജയൻ സിപിഎമ്മിനെ കൊള്ളസംഘമാക്കിയെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുല്ലക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് ബിജെപി ജില്ലാ കമ്മിറ്റിയുടെ കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാഫിയ, സ്വർണക്കടത്ത്, മയക്കുമരുന്ന്, തീവ്രവാദ സംഘങ്ങളുടെ താവളമായി സിപിഎം മാറിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ ജയിലിൽ കഴിഞ്ഞ സംഭവം എൽഡിഎഫ് സർക്കാരിന്റെ ശോചനീയാവസ്ഥ വെളിപ്പെടുത്തുന്നു.

കേരള പൊലീസിലെ ക്രിമിനൽ സംഘം തെളിവുകൾ നശിപ്പിച്ചതിനാൽ സ്വർണക്കടത്ത് കേസിൽ പിണറായി വിജയനും മറ്റ് നേതാക്കളും താൽകാലികമായി രക്ഷപ്പെട്ടെങ്കിലും പിടിക്കപ്പെടുന്ന കാലം വിദൂരമല്ല. സാംസ്കാരിക കേരളത്തിന് അപമാനമായി മാറിയ എം.മുകേഷ് എംഎൽഎയെ പിണറായിയും അദ്ദേഹത്തിന്റെ പൊലീസും സംരക്ഷിക്കുകയാണെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ അധ്യക്ഷത വഹിച്ചു. 

സംസ്ഥാന സെക്രട്ടറി രാജിപ്രസാദ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ വയയ്ക്കൽ സോമൻ, എസ്.പ്രശാന്ത് എന്നിവർ പ്രസംഗിച്ചു. പ്രകടനം കലക്ടറേറ്റിനു മുൻപിൽ ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞപ്പോള്‍ നേരിയ സംഘർഷമുണ്ടായി. ബിജെപി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.ജി. ശ്രീകുമാർ, പ്രാക്കുളം ജയപ്രകാശ്, വെറ്റമുക്ക് സോമൻ, ജില്ലാ ഭാരവാഹികളായ ശശി കലാറാവു, സുനിൽ പരവൂർ, സന്തോഷ് മാമ്പുഴ, പ്രകാശ് പാപ്പാടി, ശാലിനി രാജീവ്, പ്രണവ് താമരക്കുളം, ബാബുൽ ദേവ് എന്നിവർ പ്രകടനത്തിനു നേതൃത്വം നൽകി.

English Summary:

The BJP, led by A.P. Abdullakutty, staged a protest in Kollam accusing Kerala's Chief Minister Pinarayi Vijayan and the ruling CPM of widespread corruption, including gold smuggling and protecting criminal elements. Abdullakutty demanded Vijayan's resignation and predicted his imminent arrest.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com