ADVERTISEMENT

കൊല്ലം ∙ മുക്കുപണ്ടത്തിൽ 916 മുദ്ര പതിപ്പിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ ഒരാളെ കൂടി ഇരവിപുരം പൊലീസ് പിടികൂടി. കൊല്ലം വടക്കേവിളയിൽ കോളജ് നഗർ 112-ൽഅൽത്താഫ് മൻസിലിൽ അൽത്താഫാണ് പിടിയിലായത്. ഇയാൾ വാടകയ്ക്ക് താമസിക്കുന്ന കൊട്ടിയം തഴുത്തലയിൽ നിന്നാണ് പിടികൂടിയത്.

മുക്കുപണ്ടത്തിന്റെ മുകളിൽ സ്വർണം പൂശി 916 മുദ്രയും പതിപ്പിച്ചാണ് സംഘം വൻതോതിൽ ഒട്ടേറെ ധനകാര്യ സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് നടത്താനായി മുക്കുപണ്ടം ആവശ്യക്കാർക്ക് എത്തിച്ചു നൽകുകയും ചെയ്തിരുന്നതും ഈ സംഘമാണ്. സംഘത്തിലെ 2 സ്ത്രീകളെയും മറ്റൊരു പ്രതിയായ സുധീഷിനെയും കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് പിടികൂടിയിരുന്നു.

 അൽത്താഫിന്റെ പേരിൽ 4 കേസുകളാണ് നിലവിൽ ഇരവിപുരം പൊലീസ് സ്റ്റേഷനിൽ ഉള്ളത്.സംഘത്തിൽ ഇനിയും ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും തട്ടിപ്പ് നടത്താനായി മുക്കുപണ്ടം നിർമിച്ചു നൽകുന്ന ആളിനെ കുറിച്ചും പൊലീസ് അന്വേഷിച്ചു വരികയാണ്. ഇരവിപുരം ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ജയേഷ്, സിപിഒമാരായ സുമേഷ്, അനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

English Summary:

A man identified as Althaf has been apprehended in Kollam for his alleged involvement in a gold fraud operation. The gang, of which Althaf is believed to be a member, allegedly plated imitation jewelry with gold and stamped it with the 916 hallmark to deceive financial institutions. This arrest follows a series of similar arrests made by the Iravipuram police in connection with the scam.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com