ADVERTISEMENT

പുനലൂർ ∙ ദേശീയപാതയിലെ ചൗക്കയിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന റോഡിന്റെ ആദ്യ 40 മീറ്ററോളം പൂർണമായി തകർന്നു. ഇവിടെ പുതുതായി നിർമിക്കുന്ന പ്രവേശന കവാടം മുതൽ റെയിൽവേ സ്റ്റേഷൻ വരെയുള്ള ഭാഗങ്ങൾ മൂന്നുമാസം മുൻപ് കോൺക്രീറ്റ് ചെയ്തു വീതി വർധിപ്പിച്ച് പുനർനിർമാണം നടത്തിയിരുന്നു. എന്നാൽ ദേശീയപാതയിൽ നിന്നും ഈ കവാടം വരെയുള്ള ഭാഗത്തെ റോഡിന്റെ കാര്യമാണ് ഇപ്പോൾ പ്രശ്നമായിരിക്കുന്നത്. റെയിൽവേ സ്റ്റേഷനിലേക്ക് ദിവസവും നൂറുകണക്കിന് വാഹനങ്ങളും കാൽനട യാത്രയായി യാത്രക്കാരും കടന്നുപോകുന്ന പാതയാണിത്. മാസങ്ങളായി രൂപപ്പെട്ട കുഴി നികത്തുന്നതിന് ഇതുവരെ അധികൃതർ തയാറായിട്ടില്ല. റോഡിന്റെ ‌വശത്തും റെയിൽവേ ട്രാക്കിന് മധ്യഭാഗത്തുമായി വരുന്ന ഭാഗത്തും വൻതോതിൽ കാടു പടർന്നു കിടക്കുകയാണ്.

പുനലൂരിൽ  ദേശീയപാതയിലെ ചൗക്കയിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന റോഡിൽ പുതുതായി  പ്രവേശന കവാടം നിർമിക്കുന്ന ഭാഗം വരെയുള്ള റോഡ് പൂർണമായി തകർന്ന നിലയിൽ.
പുനലൂരിൽ ദേശീയപാതയിലെ ചൗക്കയിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന റോഡിൽ പുതുതായി പ്രവേശന കവാടം നിർമിക്കുന്ന ഭാഗം വരെയുള്ള റോഡ് പൂർണമായി തകർന്ന നിലയിൽ.

പുനലൂർ ∙ ചെമ്മന്തൂർ മുനിസിപ്പൽ സ്റ്റേഡിയത്തിന് സമീപത്തെ ‌മുരുകൻ കോവിൽ ഭാഗത്തേക്ക് പോകുന്ന റോഡ് ചെളിക്കെട്ടായി‌ രണ്ട് വർഷം കഴിഞ്ഞിട്ടും പുനർനിർമാണത്തിന് നടപടിയായില്ല. കൊല്ലം –തിരുമംഗലം ദേശീയപാതയിൽ നിന്നുമാണ് ഈ പാത ആരംഭിക്കുന്നത്. പാതയുടെ ഒരു വശം സ്റ്റേഡിയവും മറുവശം നിർമാണം നിലച്ചു കിടക്കുന്ന ടൗൺഹാളുമാണ്. നഗരസഭയുടെ പടിഞ്ഞാറൻ വാർഡുകളിലേക്കും വിളക്കുടി പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിലെ ചില വാർഡുകളിലേക്കും ഈ പാതയിലൂടെ വേഗമെത്താം. കഴിഞ്ഞ ഡിസംബർ 18ന് നവ കേരളസദസ്സ് നടത്തിയതും ഈ റോഡിനു സമീപത്തെ സ്റ്റേഡിയത്തിലാണ്. ഇപ്പോൾ ഇവിടെ ഓണം ഫെസ്റ്റും നടക്കുകയാണ്.

English Summary:

This article highlights the deplorable condition of roads in Punalur, Kerala, impacting access to key locations like the railway station and Murugan Kovil. The lack of maintenance poses safety risks and disrupts daily commutes for residents and visitors alike.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com