ADVERTISEMENT

ചാത്തന്നൂർ ∙ ദേശീയപാതയിൽ പൊടിശല്യം രൂക്ഷം. വാഹന യാത്രക്കാരും പാതയോരത്തെ വ്യാപാര വ്യവസായ സ്ഥാപനങ്ങളും വീടുകളും പൊടി ശല്യത്താൽ വലയുകയാണ്. പൊടി ശല്യം രൂക്ഷമായിട്ടും നിർമാണ കമ്പനി റോഡിൽ വെള്ളം ഒഴിക്കുന്നതിൽ വീഴ്ച വരുത്തുകയാണെന്ന് ആക്ഷേപം. സർവീസ് റോഡുകൾ പൂർണതോതിൽ ടാർ ചെയ്തിട്ടില്ല. മിക്ക ഭാഗങ്ങളിലും പാറപ്പൊടിയും മെറ്റലും നിരത്തിയിട്ടിരിക്കുകയാണ്. ലോറി, ബസ് തുടങ്ങിയ പോകുമ്പോൾ വലിയ തോതിൽ പൊടി ഉയരുകയാണ്. ഇരുചക്ര വാഹന യാത്രക്കാരും ഓട്ടോറിക്ഷകളും ഏറെ ബുദ്ധിമുട്ടുകയാണ്.

വ്യാപാര സ്ഥാപനങ്ങളിൽ ഇരിക്കാൻ കഴിയാത്ത അവസ്ഥയാണ്. സാധനങ്ങൾ പൊടിപിടിച്ചു നശിക്കുന്നു. തിരുമുക്ക് മുതൽ ചാത്തന്നൂർ കെഎസ്ആർടിസി ഡിപ്പോ ജംക്‌ഷൻ വരെയുള്ള ഭാഗത്ത് പൊടി ശല്യം കൂടുതലാണ്. പൊടി ഉയരാതിരിക്കാൻ ഇടവിട്ട് വെള്ളം ഒഴിക്കണമെന്ന വ്യവസ്ഥ കരാർ കമ്പനി ലംഘിക്കുന്നതായി യാത്രക്കാർ ആരോപിച്ചു. ചാത്തന്നൂർ തിരുമുക്കിൽ പരവൂർ റോഡ് ആരംഭിക്കുന്ന ഭാഗത്ത് ഇഎസ്ഐ റോഡ് കുഴിച്ച് മൂന്നു മാസം പിന്നിട്ടിട്ടും മൂടിയില്ല. കുഴി മൂലം ഇഎസ്ഐ റോഡിലേക്കുള്ള യാത്ര ബുദ്ധിമുട്ടാണ്.

English Summary:

The National Highway passing through Chathannoor, Kerala is blanketed in dust due to ongoing road construction. This is causing significant problems for residents, businesses, and commuters, with complaints about health hazards, business disruptions, and traffic difficulties. Despite complaints, the construction company is accused of neglecting to implement dust control measures like regular water sprinkling.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com