ADVERTISEMENT

കൊല്ലം ∙ കൊല്ലവർഷത്തിനു തുടക്കമിട്ട കൊല്ലത്തിന്റെ മണ്ണിൽ സാഹിത്യ സാംസ്കാരികോത്സവമായ ഹോർത്തൂസിന്റെ സന്ദേശവുമായി എത്തിയ അക്ഷര പ്രയാണത്തിനു വൻ വരവേൽപ്. കലയും സാഹിത്യവും വളരുകയും പടരുകയും തണൽ വിരിക്കുകയും ചെയ്ത കൊല്ലം എസ്എൻ കോളജിലും സാഹിത്യത്തിന്റെ സജീവ സാന്നിധ്യമായ ചവറ വികാസിലും  കലാരൂപങ്ങൾ അവതരിപ്പിച്ചാണ് വരവേൽപു നൽകിയത്. നൃത്തവും വയലിൻ ഗീതവും കോൽക്കളിയുടെ ചടുലതാളവും പകർന്നാടിയ വരവേൽപിൽ‘ ബുക്ക് എ ഫ്രണ്ട്’ പരിപാടിയിലൂടെ അജ്ഞാതനായ ഒരു സുഹൃത്തിനുള്ള സന്ദേശവും ക്യാംപസ് കുറിച്ചു. ഹോർത്തൂസിന്റെ പ്രധാന വേദിയിൽ സ്ഥാപിക്കുന്ന 56 അക്ഷരങ്ങളിലേക്ക് കൊല്ലത്തു നിന്ന് ‘ഏ’, ‘ഐ’ അക്ഷരങ്ങൾ സമ്മാനിച്ചു. 

കേരളപ്പിറവി ദിനമായ നവംബർ 1 മുതൽ 3 വരെയാണ് കോഴിക്കോട്ട്  മലയാള മനോരമ ഒരുക്കുന്ന ഹോർത്തൂസ്. രാജ്യത്തിന് അകത്തുനിന്നും വിദേശത്തു നിന്നുമുള്ള മുന്നൂറിലധികം എഴുത്തുകാർ 130 സെഷനുകളിൽ പങ്കെടുക്കും. കോഴിക്കോട് ബീച്ചിൽ, ബോസ് കൃഷ്ണമാചാരിയുടെ നേതൃത്വത്തിൽ 44 കലാപ്രവർത്തകർ ഒരുക്കുന്ന ആർട്ട് പവിലിയൻ, മൂന്നു ലക്ഷത്തിലേറെ പുസ്തകങ്ങളുമായി മെഗാ പുസ്തകമേള, സാഹിത്യ സംവാദങ്ങൾ, കുട്ടികൾക്കുള്ള വിനോദ വിജ്ഞാന പരിപാടികൾ, കൊറിയൻ പാചക വിദഗ്ധർ നയിക്കുന്ന കുക്ക് സ്റ്റുഡിയോ, സ്റ്റാൻഡ് അപ് കോമഡി, സംഗീത നിശകൾ തുടങ്ങിയവ ഹോർത്തൂസിന്റെ ഭാഗമായി നടക്കും. 

നവംബർ 1 മുതൽ 3 വരെ മലയാള മനോരമ കോഴിക്കോട്ട് നടത്തുന്ന ഹോർത്തൂസിന്റെ സന്ദേശവുമായി എത്തിയ അക്ഷരപ്രയാണത്തിനു കൊല്ലം എസ് എൻ കോളജിൽ നൽകിയ വരവേൽപ് മധുപാൽ ഉദ്ഘാടനം ചെയ്യുന്നു.
നവംബർ 1 മുതൽ 3 വരെ മലയാള മനോരമ കോഴിക്കോട്ട് നടത്തുന്ന ഹോർത്തൂസിന്റെ സന്ദേശവുമായി എത്തിയ അക്ഷരപ്രയാണത്തിനു കൊല്ലം എസ് എൻ കോളജിൽ നൽകിയ വരവേൽപ് മധുപാൽ ഉദ്ഘാടനം ചെയ്യുന്നു.

അക്ഷരം സമ്മാനിച്ച് എസ്എൻ കോളജ്
കൊല്ലം ∙ തലയെടുപ്പാണ് എസ്എൻ കോളജിന്റെ സ്ഥായീഭാവം. ജില്ലയിലെ ആദ്യവേദിയായ ആ പ്രൗഢിയിലേക്കാണ് ഹോർത്തൂസിന്റെ സന്ദേശവുമായി അക്ഷരപ്രയാണം എത്തിയത്. കോളജ് വിദ്യാർഥികൾ നിറഞ്ഞു നിന്നു യാത്രയെ വരവേറ്റു. ‘സാഹിത്യത്തിനും ഭാഷയ്ക്കും കൃത്യവും വ്യക്തവുമായ മുദ്ര പതിപ്പിച്ച ‘മലയാള മനോരമ’യെ മലയാള വിഭാഗം മേധാവി നിത്യ പി.വിശ്വം സ്വാഗതം ചെയ്താണ് വരവേൽപ് ഉത്സവം തുടങ്ങിയത്. ഉദ്ഘാടകനായ കഥ– തിരക്കഥാകൃത്തും നടനും സംവിധായകനുമായ മധുപാൽ, തന്റെ ഭാര്യ എസ്എൻ വനിതാ കോളജ് വിദ്യാർഥിനി ആയിരുന്ന ഓർമ പുതുക്കിയായിരുന്നു വാക്കുകൾക്കു തുടക്കമിട്ടത്. അധ്യക്ഷത വഹിച്ച കോളജ് പ്രിൻസിപ്പൽ  ഡോ.എസ്.വി. മനോജ്, ഹോർത്തൂസിന്റെ പ്രധാന വേദിയിൽ സ്ഥാപിക്കുന്നതിനുള്ള ‘ഏ’ എന്ന അക്ഷരം മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്തിനു കൈമാറി. ബിരുദ വിദ്യാർഥിനി മയൂഖ അനിൽ, എംകോം വിദ്യാർഥിനി ആദിത്യ ബൈജു എന്നിവർ ചേർന്നു‘ സമയമിതപൂർവ സായാഹ്നം..’ നൃത്തശിൽപം ഒരുക്കി.

മലയാള വിഭാഗം അസി. പ്രഫസർ പി.അശ്വതി നാടൻ പാട്ട് പാടി. കേരളം ഒന്നു ചേർന്ന് എഴുതുന്ന പുസ്തകത്തിലേക്ക് അനേകം കുട്ടികൾ ഓരോ വാചകം എഴുതിച്ചേർത്തു.  ബുക്ക് ഓഫ് ഫ്രണ്ട് പരിപാടികൾ 4 പേർ അജ്ഞാതരായ കൂട്ടുകാർക്ക് സന്ദേശം എഴുതി. മൂന്നാം വർഷ ബിഎ വിദ്യാർഥി എൻ.എസ്. ഷിഫ ഫാത്തിമ ഹോർത്തൂസിന്റെ ലോഗോ വരച്ച് ആശംസകൾ ചേർത്തു മനോരമയ്ക്കു കൈമാറി. മലയാള മനോരമ മാർക്കറ്റിങ് വിഭാഗം സീനിയർ മാനേജർ ജോൺ വർഗീസ്, സർക്കുലേഷൻ മാനേജർ അരവിന്ദ് കെ. ദേവസ്യ, പിആൻഡ്എ ഓഫിസർ ഡി. തോംസൺ, എസ്എൻ കോളജ് ബോട്ടണി വിഭാഗം അസി.പ്രഫസർ പി.ജെ.അർച്ചന എന്നിവർ സംബന്ധിച്ചു. 

hortus-sponsors

പുതിയ എഴുത്തുകാരുടെ വരവിൽ അഭിമാനം: മധുപാൽ
കൊല്ലം ∙ കുറച്ചുകാലമായി സാഹിത്യം വലിയ ഉത്സവമായി മാറുന്നതായി എഴുത്തുകാരനും നടനും സംവിധായകനുമായ മധുപാൽ. ഒരുപാട് പുതിയ എഴുത്തുകാർ ഉണ്ടായി വരുന്നത് അഭിമാനത്തോടെ കാണുന്നു. കലാലയങ്ങളിൽ നിന്ന് ഒരുപാടു യുവാക്കൾ എഴുത്തുകാരായി മാറിക്കൊണ്ടിരിക്കുന്നു. പുതുതലമുറ ലോകം കാണുന്നത് വേറെ രീതിയിലാണ്. ആ കാഴ്ച ഏറ്റവും ആധുനികമായ രീതിയിലാണ്. പണ്ടു കണ്ടിരുന്ന രീതിയിൽ നിന്നു വ്യത്യസ്തമായ കാഴ്ചകളും ചിന്തകളും പറയാൻ കഴിയുന്നു എന്നത് സന്തോഷമുണ്ടാക്കുന്നു.യന്ത്രത്തിന്റെ ഭാഷയിൽ നിന്നു വ്യത്യസ്തമാണ് കയ്യെഴുത്ത്. താൻ ഇപ്പോഴും കത്ത് എഴുതാറുണ്ട്. കയ്യെഴുത്തിന് ഹൃദയം കൊണ്ടുള്ള അടുപ്പമുണ്ട്. അത് ടൈപ്പ് ചെയ്യുമ്പോൾ കിട്ടില്ല.  ഭാഷയെ സ്നേഹിക്കുന്ന, ഭാഷയോട് അടുത്തു നിൽക്കുന്ന മുഴുവൻ ഭാഷാ സ്നേഹികളെയും എഴുത്തുകാരെയും ഹോർത്തൂസിൽ കാണാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. 

അക്ഷരം സമ്മാനിച്ച് എസ്എൻ കോളജ്
കൊല്ലം ∙ തലയെടുപ്പാണ് എസ്എൻ കോളജിന്റെ സ്ഥായീഭാവം. ജില്ലയിലെ ആദ്യവേദിയായ ആ പ്രൗഢിയിലേക്കാണ് ഹോർത്തൂസിന്റെ സന്ദേശവുമായി അക്ഷരപ്രയാണം എത്തിയത്. കോളജ് വിദ്യാർഥികൾ നിറഞ്ഞു നിന്നു യാത്രയെ വരവേറ്റു. ‘സാഹിത്യത്തിനും ഭാഷയ്ക്കും കൃത്യവും വ്യക്തവുമായ മുദ്ര പതിപ്പിച്ച ‘മലയാള മനോരമ’യെ മലയാള വിഭാഗം മേധാവി നിത്യ പി.വിശ്വം സ്വാഗതം ചെയ്താണ് വരവേൽപ് ഉത്സവം തുടങ്ങിയത്. ഉദ്ഘാടകനായ കഥ– തിരക്കഥാകൃത്തും നടനും സംവിധായകനുമായ മധുപാൽ, തന്റെ ഭാര്യ എസ്എൻ വനിതാ കോളജ് വിദ്യാർഥിനി ആയിരുന്ന ഓർമ പുതുക്കിയായിരുന്നു വാക്കുകൾക്കു തുടക്കമിട്ടത്. അധ്യക്ഷത വഹിച്ച കോളജ് പ്രിൻസിപ്പൽ  ഡോ.എസ്.വി. മനോജ്, ഹോർത്തൂസിന്റെ പ്രധാന വേദിയിൽ സ്ഥാപിക്കുന്നതിനുള്ള ‘ഏ’ എന്ന അക്ഷരം മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്തിനു കൈമാറി.

ബിരുദ വിദ്യാർഥിനി മയൂഖ അനിൽ, എംകോം വിദ്യാർഥിനി ആദിത്യ ബൈജു എന്നിവർ ചേർന്നു‘ സമയമിതപൂർവ സായാഹ്നം..’ നൃത്തശിൽപം ഒരുക്കി. മലയാള വിഭാഗം അസി. പ്രഫസർ പി.അശ്വതി നാടൻ പാട്ട് പാടി. കേരളം ഒന്നു ചേർന്ന് എഴുതുന്ന പുസ്തകത്തിലേക്ക് അനേകം കുട്ടികൾ ഓരോ വാചകം എഴുതിച്ചേർത്തു.  ബുക്ക് ഓഫ് ഫ്രണ്ട് പരിപാടികൾ 4 പേർ അജ്ഞാതരായ കൂട്ടുകാർക്ക് സന്ദേശം എഴുതി. മൂന്നാം വർഷ ബിഎ വിദ്യാർഥി എൻ.എസ്. ഷിഫ ഫാത്തിമ ഹോർത്തൂസിന്റെ ലോഗോ വരച്ച് ആശംസകൾ ചേർത്തു മനോരമയ്ക്കു കൈമാറി. മലയാള മനോരമ മാർക്കറ്റിങ് വിഭാഗം സീനിയർ മാനേജർ ജോൺ വർഗീസ്, സർക്കുലേഷൻ മാനേജർ അരവിന്ദ് കെ. ദേവസ്യ, പിആൻഡ്എ ഓഫിസർ ഡി. തോംസൺ, എസ്എൻ കോളജ് ബോട്ടണി വിഭാഗം അസി.പ്രഫസർ പി.ജെ.അർച്ചന എന്നിവർ സംബന്ധിച്ചു. 

ഹോർത്തൂസിന്റെ സന്ദേശവുമായി എത്തിയ അക്ഷരപ്രയാണത്തിനു കൊല്ലം എസ് എൻ കോളജിൽ നൽകിയ വരവേൽപിൽ വിദ്യാർഥികൾ അവതരിപ്പിച്ച നൃത്തം
ഹോർത്തൂസിന്റെ സന്ദേശവുമായി എത്തിയ അക്ഷരപ്രയാണത്തിനു കൊല്ലം എസ് എൻ കോളജിൽ നൽകിയ വരവേൽപിൽ വിദ്യാർഥികൾ അവതരിപ്പിച്ച നൃത്തം

കോൽക്കളിയുമായി വരവേൽപ്
കൊല്ലം∙ ചടുലതാളങ്ങളിൽ നിറഞ്ഞതായിരുന്നു വികാസിൽ കോൽക്കളി. ആറംഗ വികാസ് വനിതാ വേദി അവതരിപ്പിച്ച കോൽക്കളിക്കു പിന്നാലെയാണ് ദ്രുതതാളത്തിൽ ചുവടുവച്ചും കോൽ അടിച്ചും കുമാരന്റെ നേതൃത്വത്തിൽ 9 അംഗ സംഘം തകർത്താടിയത്. പിന്നാലെ ആര്യാബാബുവിന്റെ മനോഹരമായ ഗാനാലാപനം. കുമാരൻ വീണ്ടും വേദിയിൽ എത്തി. നാടൻപാട്ടുമായി കാണികളെ പിടിച്ചിരുത്തി. ഒരു ഉപഹാരവും നേടിയാണ് മടങ്ങിയത്. 

വയലിനിൽ വികാസിന്റെ അഞ്ചംഗ കുട്ടിസംഘം
കൊല്ലം ∙‘ വരവീണ മൃദുവാണി, നവരുഹ ലോചന റാണി, സുരുചിര ബമ്പരവേണി സുരനുത കല്യാണി’ എന്ന കീർത്തനം മോഹനം രാഗത്തിൽ വയലിൻ വായിച്ച് വികാസിന്റെ  അഞ്ചംഗ കുട്ടിസംഘം. അപർണ, അനഘ, അമിത, അഭിനവ്, ദക്ഷ് എന്നിവർ ചേർന്നാണ് വയലിനിൽ കീർത്തനം വായിച്ചത്. നിറ‍ഞ്ഞ കയ്യടിയോടെ സദസ്സ് അവരെ വരവേറ്റു.

കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ നടക്കും. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ.

English Summary:

Hortus, a grand literary and cultural festival, kicked off in Kollam with traditional art forms and a unique "Book a Friend" initiative. The festival moves to Kozhikode from November 1st to 3rd, offering a platform for over 300 writers, a mega book fair, art exhibitions, and diverse cultural programs.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com