ADVERTISEMENT

നേത്ര ചികിത്സ ക്യാംപ് 20ന്
കൊല്ലം ∙ കൊല്ലം നാടാർ സംഘത്തിന്റെയും തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെയും ജില്ലാ അന്ധത കാഴ്‌ച വൈകല്യ നിയന്ത്രണ പരിപാടിയുടെയും (എൻപിസിബി ആൻഡ് വിഐ) നേതൃത്വത്തിൽ 20ന് സൗജന്യ നേത്ര ചികിത്സാ ക്യാംപും തിമിര ശസ്ത്രക്രിയയും നടക്കും. 20ന് രാവിലെ 7 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ സീ പാലസ് ഹോട്ടലിന് എതിർവശത്തെ കൊല്ലം നാടാർ സംഘം ഹാളിലാണ് ക്യാംപ്. കോർപറേഷൻ ക്ഷേമകാര്യ സമിതി അധ്യക്ഷൻ സജീവ് സോമൻ ഉദ്ഘാടനം ചെയ്യും.

തിമിര ശസ്ത്രക്രിയ ആവശ്യമായി വരുന്നവരെ അന്നുതന്നെ കണ്ണാശുപത്രിയിൽ കൊണ്ടുപോയി ശസ്ത്രക്രിയ നടത്തി രണ്ടാം ദിവസം തിരികെ എത്തിക്കുമെന്നും ക്യാംപിൽ ആദ്യം എത്തുന്നതിന് അനുസരിച്ചാണ് രോഗികളെ പരിശോധിക്കുകയെന്നും നാടാർ സംഘം വൈസ് പ്രസിഡന്റ് എ.ടി.എം.ജവാഹർ,  ട്രഷറർ പി. ജയഗുണസിംഗ്, സെക്രട്ടറിമാരായ എസ്.പൊൻലിംഗം, സി.അയ്യപ്പൻ, എ.എൽ. പ്രഭു ശ്രീനിവാസൻ, ആർ.വി.മാടസ്വാമി, പി.കറുപ്പുസ്വാമി എന്നിവർ അറിയിച്ചു. വിവരങ്ങൾക്ക്: 9446418227,9846289979, 9895555866

സൗജന്യ കേൾവി പരിശോധനാ ക്യാംപ്
കൊല്ലം ∙ എൽസേല സ്പീച് ആൻഡ് ഹിയറിങ് ക്ലിനിക് ഇന്നു മുതൽ 20 വരെ സൗജന്യ കേൾവി പരിശോധന ക്യാംപ് നടത്തും. കേൾവിക്കുറവ്, ചെവിക്കുള്ളിൽ ഇരപ്പും മൂളലും എന്നിവ പരിശോധിച്ചു ശ്രവണ സഹായി നൽകും. പുതിയ ഡിജിറ്റൽ റീചാർജബിൾ ശ്രവണ സഹായികൾ, പഴയ ശ്രവണ സഹായികളുടെ മാറ്റി വാങ്ങൽ എന്നിവയും നടത്താം. റീചാർജ് ചെയ്യുന്ന ശ്രവണ സഹായികൾ വിലക്കുറവിൽ ലഭിക്കും. എൽസെലയുടെ അഞ്ചൽ, കൊല്ലം, പുനലൂർ, കുണ്ടറ, കൊട്ടാരക്കര, പാരിപ്പള്ളി, കരുനാഗപ്പളളി, കടയ്ക്കൽ ബ്രാഞ്ചുകളിൽ ഈ സൗകര്യമുണ്ടായിരിക്കും. പ്രായമായവർക്കു വീട്ടിൽ വന്നു പരിശോധിച്ചു ശ്രവണ സഹായി നൽകും. ഫോൺ: 9744923590, 9562955591.

റേഷൻ മസ്റ്ററിങ് 25 വരെ
കൊല്ലം∙ റേഷൻ കാർഡ് മസ്റ്റർ ചെയ്യുന്നതിനുളള സമയപരിധി 25 വരെയുണ്ടാകുമെന്ന് ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു. റേഷൻ ഗുണഭോക്താക്കളുടെ ഇ–കെവൈസി അപ്‌ഡേഷൻ നടത്തുന്നതിന്റെ ഭാഗമായി എഎവൈ(മഞ്ഞ), പിഎച്ച്എച്ച്(പിങ്ക്) റേഷൻ കാർഡുകളിൽ ഉൾപ്പെട്ട എല്ലാ അംഗങ്ങളും റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുമായി റേഷൻ കടകളിൽ എത്തി ഇ-പോസ് മെഷീൻ വഴി ആധാർ അപ്‌ഡേഷൻ നടത്തണം. കിടപ്പു രോഗികൾ ശാരീരികവും, മാനസികവുമായി വെല്ലുവിളി നേരിടുന്നവർ എന്നിവരുടെ പേര് വിവരങ്ങൾ റേഷൻ കടയുടമയെ അറിയിച്ചാൽ വീട്ടിലെത്തി മസ്റ്ററിങ് ചെയ്യും. സംസ്ഥാനത്തിന് പുറത്തുള്ളവർ അതത് സംസ്ഥാനത്തെ റേഷൻ കടകളിൽ ആധാർ കാർഡും, റേഷൻ കാർഡിന്റെ പകർപ്പും ഹാജരാക്കി മസ്റ്ററിങ് ചെയ്യണമെന്നും അറിയിച്ചു.

കൊല്ലം സഹോദയ കലോത്സവം  ഇന്നു മുതൽ കാരംകോട്ട്
ചാത്തന്നൂർ ∙ സിബിഎസ്ഇ കൊല്ലം സഹോദയയുടെ കലോത്സവത്തിന്  കാരംകോട് വിമല സെൻട്രൽ സ്‌കൂളിൽ ഇന്നു തിരി തെളിയും. ഉച്ചയ്ക്ക് 1.30 ന് എൻ.കെ. പ്രേമചന്ദ്രൻ എംപി കലോത്സവം ഉദ്ഘാടനം ചെയ്യും. സഹോദയ പ്രസിഡന്റ് ഫാ. ബോവസ് മാത്യു അധ്യക്ഷത വഹിക്കും. രാവിലെ 10.30 ന് ബാൻഡ് സെറ്റ് മത്സരം നടക്കും. നാളെ മുതൽ 9 വേദികളിലായി മൂവായിരത്തോളം കലാപ്രതിഭകൾ നൂറിലധികം ഇനങ്ങളിൽ മാറ്റുരയ്ക്കും. 42 സ്‌കൂളുകളിൽ നിന്നായി നാല് കാറ്റഗറികളിലായിട്ടാണ് മത്സരം. ശനിയാഴ്ച മത്സരങ്ങൾ സമാപിക്കും. വൈകിട്ട് 4 ന് വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്യും. കലോത്സവത്തിനായി വിമലാ സ്‌കൂളിൽ ഒരുക്കങ്ങൾ പൂർത്തിയായി.

സൗജന്യ തയ്യൽ പരിശീലനം
ആയൂർ ∙ തടിക്കാട് പ്രവർത്തിക്കുന്ന സത്യസായി തയ്യൽ പരിശീലന കേന്ദ്രത്തിൽ വനിതകൾക്കായുള്ള സൗജന്യ പരിശീലനത്തിനു പ്രവേശനം ആരംഭിച്ചു. 6 മാസം. ദൈർഘ്യമുള്ള ക്ലാസുകൾ നവംബർ 4 ന് ആരംഭിക്കും. 18 നും 45 നും മധ്യേ പ്രായമുള്ളവർക്കു അപേക്ഷിക്കാം. ഫോൺ: 8086069925.

സ്പോട് അഡ്മിഷൻ
കൊല്ലം ∙ കാരുവേലിൽ ടികെഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ബിടെക് കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കു സ്പോട് അഡ്മിഷൻ നടത്തും. കീം യോഗ്യതയുള്ളവർ നാളെയും മറ്റുള്ളവർ 18നും അസ്സൽ രേഖകളുമായി കോളജിൽ എത്തണം. ഫോൺ – 9447792950.

സീറ്റൊഴിവ്
കൊല്ലം ∙ കേന്ദ്ര സർക്കാർ സ്ഥാപനമായ എൻഎസ്ഡിസിയുടെ അംഗീകാരത്തോടെ രണ്ടാംകുറ്റി ടികെഎം ഐസിടിപിയിൽ നടത്തുന്ന ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് മാനേജ്മെന്റ് കോഴ്സിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്കു പ്ലെയ്സ്മെന്റ് സഹായവും കമ്പനി പരിശീലന സൗകര്യവും ലഭിക്കും. ഫോൺ: 8989826060.

കവിത അയയ്ക്കാം
കൊല്ലം ∙ കവി വയലാർ രാമവർമ അനുസ്മരണത്തിന്റെ ഭാഗമായി ജനാഭിപ്രായ വേദി സംഘടിപ്പിക്കുന്ന കവിതാ രചന മത്സരത്തിലേക്കു കൃതികൾ ക്ഷണിച്ചു. 30 വരിയിൽ കവിയാത്ത സ്വന്തം കവിതകൾ അയ്ക്കാം. അവസാന തീയതി 23. ഫോൺ – 9846545521.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com