ADVERTISEMENT

കൊല്ലം ∙ നമ്പർ പ്ലേറ്റ് ഇല്ലാത്തതിന്റെ പേരിൽ കൊല്ലം സബ് ഡിവിഷനിൽ 61 മോട്ടർ സൈക്കിളുകൾ പിടികൂടി. തിരുവനന്തപുരം റേഞ്ചിൽ ഇന്നലെ നടത്തിയ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി കൊല്ലം സബ് ഡിവിഷനിൽ നടത്തിയ പരിശോധനയിലാണ് 61 വാഹനങ്ങൾ പിടിച്ചത്. കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ചൈത്ര തെരേസ ജോണിന്റെ നിർദേശാനുസരണം സിറ്റി പരിധിയിലെ 3 എസിപി മാർക്ക് ചുമതല നൽകിയായിരുന്നു പരിശോധന. നമ്പർ പ്ലേറ്റ് പൂർണമായും ഇല്ലാത്തത്, അവ്യക്തമായ രീതിയിൽ രേഖപ്പെടുത്തിയത്, ഭാഗികമായി രേഖപ്പെടുത്തിയത്, വ്യാജ നമ്പർ പ്ലേറ്റ് എന്നിവയായിരുന്നു പരിശോധിച്ചത്.

ഇത്തരം വാഹനങ്ങൾ കൂടുതലായി തമ്പടിക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. പിടികൂടിയ വാഹനങ്ങളിൽ പൂർണമായും നമ്പർ പ്ലേറ്റ് ഇല്ലാത്ത 37 വാഹനങ്ങൾ കോടതിക്ക് കൈമാറും. ശരിയായ രീതിയിൽ നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കാത്ത വാഹനങ്ങൾ ഫൈൻ ഈടാക്കി വിട്ടയച്ചു. പ്രായപൂർത്തിയാകാത്തവർ ഓടിച്ച കേസുകളിൽ വാഹനങ്ങൾ ഓടിക്കാൻ നൽകിയ ഉടമസ്ഥർ പ്രതികളാകും.പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് പൊലീസ് അറിയിച്ചു

English Summary:

In a special drive to enforce traffic regulations, Kollam police seized 61 motorcycles operating without proper number plates. The citywide inspection focused on vehicles with missing, unclear, partially recorded, or fake number plates. The operation aims to enhance road safety and hold violators accountable.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com