ADVERTISEMENT

പുനലൂർ ∙ ചെന്നൈ–എഗ്‌മൂർ– കൊല്ലം എക്സ്പ്രസ് വഴി മതിയായ രേഖകളില്ലാതെ തമിഴ്‌നാട്ടിൽ നിന്നു കേരളത്തിലേക്കു കൊണ്ടുവന്ന 16.80 ലക്ഷം രൂപ പുനലൂരിൽ റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്) പിടിച്ചെടുത്തു. ഇന്നലെ  പുലർച്ചെയാണ് സംഭവം. മധുര സ്വദേശി  കാമരാജ്ശാലയിൽ എസ്.സുരേഷിനെ (65)  കസ്റ്റഡിയിലെടുത്തു.ട്രെയിനിൽ ആർപിഎഫ് നടത്തുന്ന പതിവു പരിശോധനയ്ക്കിടെ സുരേഷിന്റെ പെരുമാറ്റത്തിൽ സംശയം തോന്നി വിശദമായ പരിശോധന നടത്തിയപ്പോഴാണ് പണം കണ്ടെടുത്തത്. ഒരു ലക്ഷത്തിന്റെ 12 കെട്ടുകൾ 50,000 രൂപയുടെ 9 കെട്ടുകൾ 30,000 രൂപയുടെ  ഒരു കെട്ട് എന്നിങ്ങനെയാണ് പണം സൂക്ഷിച്ചിരുന്നത്. കസ്റ്റഡിയിലെടുത്ത പണം എണ്ണിത്തിട്ടപ്പെടുത്തി ആദായ നികുതി ഉദ്യോഗസ്ഥർക്കു കൈമാറി. സംഭവത്തിൽ ആർപിഎഫ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summary:

In a significant seizure, the Railway Protection Force (RPF) apprehended a passenger carrying ₹16.80 lakh in undeclared cash on the Chennai-Egmoore-Kollam Express. The incident highlights the crucial role of railway security in curbing financial crimes.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com