ADVERTISEMENT

ഇന്ന് 
∙ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
∙ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
∙ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത
∙ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

വൈദ്യുതി മുടക്കം
പെരുമ്പുഴ∙ ചാങ്ങയിൽ, ഡാൽമിയ ഈസ്റ്റ്, വൈരമൺ,‍ കാരിക്കൽ, ചെക്കാല മുക്ക്, സായിപ്പ് മുക്ക് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
അഞ്ചാലുംമൂട് ∙ എച്ച്.എസ് വെസ്റ്റ്, മുക്കട മുക്ക്, ആണിക്കുളത്ത് ചിറ, ചെങ്കിലാത്ത്, ഗണപതി, ഇബാജ്, കല്ലുവെട്ടാം കുഴി, കൊല്ലേരിൽ, നവോദയം എന്നീ ഭാഗങ്ങളിൽ ഇന്നു പകൽ 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.
മയ്യനാട് ∙ കാര്യത്തുമുക്ക്, കുന്നുംപുറം, കോവിച്ചിറ, അരിവാൾ മുക്ക്, കൂട്ടിക്കിട ഈസ്റ്റ്, ചൂരൽപ്പൊയ്ക എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30വരെ വൈദ്യുതി മുടങ്ങും.
കടപ്പാക്കട ∙ കടപ്പാക്കട, അമർജ്യോതി, കാപെക്സ്, ആരാമം, സ്പോർട്സ് ക്ലബ്, ടികെഡിഎം, നായേഴ്സ് ഹോസ്പിറ്റൽ എന്നീ ഇടങ്ങളിൽ ഇന്ന് 9 മുതൽ ഒരു മണി വരെ വൈദ്യുതി മുടങ്ങും.
കന്റോൺമെന്റ് ∙ ഗുരുദേവ, ഐഷാ ലോഡ്ജ്, അമൃതകുളം ഹോമിയോ എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

അപേക്ഷ ക്ഷണിച്ചു
കുണ്ടറ∙ കുണ്ടറ സെൻട്രൽ റോട്ടറി ക്ലബ്, ആൾ കേരള ടെയ്‌ലേഴ്സ് അസോസിയേഷൻ എന്നിവ ചേർന്ന നടത്തുന്ന വസ്ത്രനിർമാണ, എംബ്രോയ്ഡറി സൗജന്യ 6 മാസ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കുണ്ടറ മായംകോട്ട് എകെടിഎ ടെയ്‌ലറിങ് പാർക്കിലാണ് പരിശീലനം. താൽപര്യമുള്ളവർ 22ന് മുൻപ് അപേക്ഷ നൽകണം. 9995763496, 9447670575.
അഞ്ചാലുംമൂട് ∙ പനയം കൃഷി ഭവന്റെ പരിധിയിലെ കേര കർഷകർക്കായി കൊമ്പൻ ചെല്ലിയെ നിയന്ത്രിക്കുന്നതിനായി തെങ്ങിന്റെ മണ്ട ഭാഗം വൃത്തിയാക്കി ജൈവ കീടനാശിനി പ്രയോഗിക്കുന്ന പദ്ധതി നടപ്പിലാക്കുന്നു. 10 സെന്റ് വസ്തുവും കുറഞ്ഞത് 5 തെങ്ങ് എങ്കിലും ഉള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ കരം അടച്ച രസീതുമായി 25ന് 5ന് മുൻപായി കൃഷി ഭവനിൽ അപേക്ഷിക്കേണ്ടതാണ്.

സിറ്റിങ് ഇന്ന്
കൊല്ലം ∙ കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ പുതിയ അംഗങ്ങളെ ചേർക്കുന്നതിനും അംശാദായം സ്വീകരിക്കുന്നതിനുമായി കൊല്ലം വെസ്റ്റ്, കിളികൊല്ലൂർ വില്ലേജുകളിലെ സിറ്റിങ് യഥാക്രമം ഇന്നും 24നും രാവിലെ 10 മുതൽ കൊല്ലം ജില്ലാ ഓഫിസിൽ നടക്കും. 9746822396.

സൗജന്യ നേത്ര പരിശോധന ക്യാംപ് നാളെ
പൂതക്കുളം∙ ഗവ.ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് അഹല്യ ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നാളെ രാവിലെ 10 മുതൽ 1.30 വരെ സ്കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാംപ് നടത്തുന്നു. സൗജന്യ സ്കാനിങ്, കണ്ണടകൾ ക്യാംപ് പാക്കേജ് നിരക്കിൽ ബുക്ക് ചെയ്യൽ, തിമിര ശസ്ത്രക്രിയ, കുട്ടികളുടെ കാഴ്ച പരിശോധിക്കൽ, ഡയബറ്റിക് റെറ്റിനോപ്പതി ചികിത്സ, ഗ്ലോക്കോമ ചികിത്സ തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങൾക്കും പ്രവേശനമുണ്ട്. 9633822048.

വിദ്യാർഥികൾക്ക് മത്സരങ്ങൾ
കൊല്ലം ∙ കോൺഫെഡറേഷൻ ഓഫ് റസിഡന്റ്സ് അസോസിയേഷൻ ഗാന്ധി ജയന്തി മാസാചരണത്തിന്റെ ഭാഗമായി 20ന് ഉച്ചയ്ക്കു 2.30 മുതൽ കൊല്ലം പബ്ലിക് ലൈബ്രറി സാവിത്രി ഹാളിൽ എൽകെജി മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്കായി പെൻസിൽ ഡ്രോയിങ്, പെയിന്റിങ് , ഉപന്യാസ രചന മത്സരങ്ങൾ സംഘടിപ്പിക്കും. 9847942430.

സ്പോട് അഡ്മിഷൻ 2024
കൊട്ടാരക്കര∙ കോളജ് ഓഫ് എൻജിനീയറിങ് കൊട്ടാരക്കരയിൽ കംപ്യൂട്ടർ സയൻസ് , ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്, ബാച്ചിലർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻ (ബിസിഎ) കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷൻ നടത്തുന്നു. വിദ്യാർഥികൾ 23 ന് മുൻപ് ബന്ധപ്പെടണം: 0474-2453300, 8547005039, 9447266800.
ചവറ∙ എംഎസ്എൻ കോളജിൽ പഞ്ചവത്സര എംബിഎ പ്രോഗ്രാമിലേക്ക് ഏതാനും സീറ്റൊഴിവിലേക്ക് നാളെ രാവിലെ 10.30ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. പ്ലസ്ടു പാസായവർക്കും സേ പരീക്ഷ എഴുതിയവർക്കും പ്രവേശനം ലഭിക്കും. 9048805500, 9895796715 .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com