ADVERTISEMENT

കടയ്ക്കൽ∙ അലക്ഷ്യമായ ഡ്രൈവിങ്ങും അമിത വേഗവും കടയ്ക്കൽ മടത്തറ റോഡ് കുരുതിക്കളമാകുന്നു. കഴിഞ്ഞ ദിവസം രാത്രി ദർപ്പക്കാടിന് സമീപം അമിത വേഗത്തിൽ വന്ന ജീപ്പ് നിയന്ത്രണം വിട്ട് ഇടിച്ചു ബൈക്ക് യാത്രക്കാരനായ കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം സംഭവിച്ചതാണ് അപകട പരമ്പരയിലെ ഒടുവിലത്തേത്. ദർപ്പക്കാട് ജംക്‌ഷന് സമീപത്തു രണ്ട് മാസത്തിന് മുൻപ് ബൈക്ക് യാത്രക്കാരനായ പ്രവാസി ബസിടിച്ചു മരിച്ചു. ബൈക്കിന്റെ പിന്നിൽ ബസിടിച്ചായിരുന്നു അപകടം. ബസ് ഡ്രൈവറുടെ അലക്ഷ്യമായ ഡ്രൈവിങ്ങായിരുന്നു അപകടത്തിന് കാരണം. ബസ്, ടിപ്പർ, കാർ, ജീപ്പ് എന്നിവയാണ് അമിത വേഗത്തിൽ പായുന്നത്. കാൽനട യാത്രക്കാർ ഒട്ടേറെ പേർ വാഹനങ്ങൾ ഇടിച്ചു അപകടത്തിൽപെട്ടിട്ടുണ്ട്.

ദർപ്പക്കാട്ട് കഴിഞ്ഞ ദിവസം അപകടം നടന്ന സ്ഥലത്ത് നേരത്തേ വ്യാപാരിയും അപകടത്തിൽപെട്ടിരുന്നു. അപകടം ഏറുമ്പോഴും അമിത വേഗത്തിൽ ഓടുന്ന വാഹനങ്ങളെയും മദ്യപിച്ച് വാഹനം ഓടിക്കുന്നവരെയും പിടികൂടാൻ പൊലീസും മോട്ടർ വാഹന വകുപ്പു ഉദ്യോഗസ്ഥരും തയാറാകുന്നില്ലെന്നു ആക്ഷേപം ഉണ്ട്. കടയ്ക്കൽ, ചിതറ പൊലീസ് സ്റ്റേഷനുകളുടെയും ചടയമംഗലം ആർടി ഓഫിസിന്റെയും പരിധിയിലാണ് ഇവിടം സ്വകാര്യ ബസുകളിൽ പരിശീലകരായി എത്തുന്നവരുടെ ഡ്രൈവിങ് ഭീഷണിയാണ്. അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണവും കൂടുതലാണ്. 

English Summary:

The Madathara road has become hazardous due to careless driving and speeding, resulting in frequent accidents. Recent incidents include a speeding jeep hitting a student and a fatal bike accident involving a bus. Concerns are raised about inadequate enforcement by police and motor vehicle authorities. The need for enhanced traffic safety measures is urgent to protect pedestrians and local commuters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com