ADVERTISEMENT

ചാത്തന്നൂർ ∙ ചിറക്കര പഞ്ചായത്തിലെ കൊച്ചാലുംമൂട് - വിളപ്പുറം - പോളച്ചിറ റോഡ് ഉൾപ്പെടെ 3 റോഡുകൾ പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജനയിൽ ഉൾപ്പെടുത്തി നവീകരിക്കുന്നതിനു പഠനം ആരംഭിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ ശ്രമഫലമായി ആണു നടപടി തുടങ്ങിയത്. റോഡുകൾ മുൻഗണന നൽകി ഏറ്റെടുക്കുന്നതിനു പഠന റിപ്പോർട്ട് നൽകണമെന്ന് പിഎംജിഎസ്‌വൈ ജില്ലാ എക്സിക്യൂട്ടീവ് എൻജിനീയർക്കു നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പഠന റിപ്പോർട്ട് തയാറാക്കുന്നതിനുള്ള സംഘം ഇന്നലെ ഇവിടം സന്ദർശിച്ചു.

കൊച്ചാലുംമൂട് - വിളപ്പുറം ക്ഷേത്രം - പാണിയിൽ മൈലാപ്പിൽ ജംക്‌ഷൻ, ഉളിയനാട് ഹൈസ്കൂൾ ജംക്‌ഷൻ - വില്ലേജ് ഓഫിസ് - മൈലാപ്പിൽ പാണിയിൽ - ലോർഡ് കൃഷ്ണ സ്കൂൾ - തലച്ചിറ – പോളച്ചിറ ഏലാ റോഡ്, ലോർഡ് കൃഷ്ണ സ്കൂൾ - ഗുരുകുലം ക്ഷേത്രം - തെങ്ങുവിള - പോളച്ചിറ ഏലാ റോഡ് എന്നീ പാതകൾ പിഎംജിഎസ്‌വൈ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനാണു പഠനം.റോഡിന്റെ 5 കിലോമീറ്റർ പരിധിയിലെ സ്കൂളുകൾ, കോളജുകൾ, സർക്കാർ ആശുപത്രി, മൃഗാശുപത്രി, മറ്റു പൊതുസ്ഥാപനങ്ങൾ തുടങ്ങിയവയുടെ വിവരങ്ങൾ ശേഖരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സുജയ് കുമാർ, സ്ഥിരം സമിതി അധ്യക്ഷൻ ദിലീപ് ഹിദാസ് എന്നിവർ വിവരങ്ങൾ കൈമാറി. പഠന റിപ്പോർട്ട് ഒരു മാസത്തിനകം കൈമാറും.കൊച്ചാലൂംമൂട് - വിളപ്പുറം - പാണിയിൽ - പോളച്ചിറ റോഡ് ഒന്നര പതിറ്റാണ്ടായി തകർന്നു കിടക്കുകയാണ്. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡ് നിറയെ കുഴികൾ ആയതിനാൽ ഗതാഗതം അതീവ ദുഷ്കരമാണ് ഇതുവഴി. പൂതക്കുളം, ഒഴുകുപാറ മേഖലകളിൽ നിന്നു ചാത്തന്നൂരിൽ എത്താനുള്ള ഏറ്റവും എളുപ്പമാർഗമാണിത്.

English Summary:

Efforts to enhance infrastructure in Kirinkara Panchayat under the Pradhan Mantri Grameen Sadak Yojana are underway, with a study initiated to upgrade three major roads. The Kochalummoodu to Vallapuram to Polachira route is in focus, following interventions by MP NK Premachandran. The road improvements aim to address the dilapidated conditions and facilitate better connectivity for local residents.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com