ADVERTISEMENT

സൗജന്യ മെഡിക്കൽ ക്യാംപ്
കുണ്ടറ ∙ കാഞ്ഞിരകോട് സെന്റ് ആന്റണീസ് പള്ളിയിലെ സാമൂഹിക സേവന സമിതി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാംപും തിമിര രോഗ നിർണയവും 20നു നടക്കും. രാവിലെ 9 മുതൽ 3 വരെ പാരിഷ് ഹാളിൽ നടക്കുന്ന ക്യാംപ് വികാരി ഫാ. ബി.ജെ.റൊസാരിയോ ഉദ്ഘാടനം ചെയ്യും. രക്ത പരിശോധന നടത്തുന്നതിനുള്ള സൗകര്യവും ഉണ്ടാകും. പങ്കെടുക്കാൻ താൽപര്യമുള്ളവർ മുൻകൂട്ടി റജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. ഫോൺ – 9539956897.
കുരീപ്പള്ളി ∙ ലയൺസ് ക്ലബ് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ, നേത്ര പരിശോധനാ, തിമിര ശസ്ത്രക്രിയാ ക്യാംപ് നാളെ ലയൺസ് ക്ലബ് ഹാളിൽ നടക്കും. രാവിലെ 7 മുതൽ 9 വരെ സൗജന്യ ടെസ്റ്റുകളും 8 മുതൽ 1 വരെ നേത്രരോഗ നിർണയവും നടക്കും. ഫോൺ – 9400422468, 8547235276.

വൈദ്യുതി മുടങ്ങും
ഒ‍ാലയിൽ ∙ അമ്പലക്കര, കല്ലുകടയ്ക്കൽ 9 മുതൽ 5 വരെ ഭാഗികമായി. 
അയത്തിൽ ∙ എസ്എൻ പബ്ലിക് സ്കൂൾ, എസ്എൻ കോളജ് 9 മുതൽ 5 വരെ.

സൗജന്യ യോഗ ക്ലാസ്
കൊല്ലം ∙ പ്രജാപിതാ ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ നേതൃത്വത്തിൽ ആശ്രാമം പുന്നത്താനം ജംക്‌ഷനിലെ വിശ്വജ്യോതി ഭവനിൽ 21 മുതൽ 23 വരെ രാവിലെ 8.30, 11.30 വൈകിട്ട് 5.30 എന്നീ സമയങ്ങളിൽ സൗജന്യ രാജയോഗ മെഡിറ്റേഷൻ ക്ലാസുകൾ നടത്തുന്നു. ഫോൺ – 7902520718.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com