ഇഎസ്ഐ ആശുപത്രിയിൽ പാമ്പ് കയറി
Mail This Article
×
പാരിപ്പള്ളി ∙ ഇഎസ്ഐ ആശുപത്രിയിൽ പാമ്പ് കയറി. ഗവ.മെഡിക്കൽ കോളജ് ആശുപത്രി വളപ്പിന് അനുബന്ധമായുള്ള പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇഎസ്ഐ ആശുപത്രിയിൽ കഴിഞ്ഞ ദിവസം വൈകിട്ടാണ് പാമ്പ് കയറിയത്. ഫയലുകൾ സൂക്ഷിക്കുന്ന അലമാരയ്ക്കു സമീപത്തേക്കു പമ്പ് ഇഴഞ്ഞു കയറുന്നത് ജീവനക്കാരാണ് കണ്ടത്. ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള ജീവനക്കാർ എത്തി പാമ്പിനെ പിടികൂടി.ദിവസം നൂറോളം രോഗികൾ ഒപിയിൽ എത്തുന്ന ഇഎസ്ഐ ആശുപത്രി വളപ്പ് കാടുപിടിച്ചു കിടക്കുകയാണ്. സ്വീപ്പർ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്.
English Summary:
A snake was discovered inside the ESI Hospital in Parippally, Kerala, raising concerns about patient and staff safety. The incident highlights issues such as staff shortages and poor maintenance, including overgrown vegetation on the hospital premises.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.