ADVERTISEMENT

കടയ്ക്കൽ∙ ചായിക്കോട് ചെള്ള് രോഗത്തെ തുടർന്ന് 51കാരൻ മരിച്ചതിനെ തുടർന്ന് ആരോഗ്യ സംഘം സ്ഥലം സന്ദർശിച്ചു പ്രവർത്തനം ഉൗർജിതമാക്കി. ബോധവൽക്കരണവും വീട്ടിലുള്ള മറ്റുള്ളവരെ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പരിശോധനയ്ക്ക് വിധേയമാക്കി. രക്തം സാംപിൾ പരിശോധനയ്ക്ക് അയച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ ആശാ വർക്കർമാരും ആരോഗ്യ പരിപാലന പ്രവർത്തനത്തിൽ പങ്കെടുത്തു.

ടാപ്പിങ് ജോലിയാണ് മരിച്ചയാൾക്ക്. പനിയെ തുടർന്നാണ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിയത്. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അടുത്ത ദിവസം മരിച്ചു. രോഗ ലക്ഷണം ഉണ്ടായാൽ ഉടൻ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ അറിയിക്കണമെന്നു ആരോഗ്യ സംഘം മുന്നറിയിപ്പ് നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com