ADVERTISEMENT

പട്ടാഴി ∙ നിർമാണ അനുമതിയുമായി ബന്ധപ്പെട്ട് ബിജെപി ആരോപണമുയർത്തിയ പട്ടാഴിയിലെ പെട്രോൾ പമ്പ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി സന്ദർശിച്ചു. ക്ഷേത്രത്തോടു ചേർന്ന ഭാഗത്തു സ്ഥിതി ചെയ്യുന്ന പമ്പിന്റെ പ്രവർത്തനം തുടങ്ങിയാൽ ക്ഷേത്രത്തിലെ കമ്പം നിർത്തേണ്ടി വരുമെന്നാണു ബിജെപിയുടെ ആരോപണം. സ്ഥലത്തു സന്ദർശനം നടത്തിയ മന്ത്രി കലക്ടർ, പെട്രോൾ കമ്പനി മാനേജർ എന്നിവരുമായി ഫോണിൽ സംസാരിച്ചു.

പരാതിയിൽ ഉടൻ റിപ്പോർട്ട് നൽകണമെന്നു കലക്ടറോട് ആവശ്യപ്പെട്ടതായാണു വിവരം. മന്ത്രിക്കൊപ്പം നേതാക്കളായ സുഭാഷ് പട്ടാഴി, എ.ആർ.അരുൺ, പ്രീതാകുമാരി, ര‌‍ഞ്ജിതാ രതീഷ് എന്നിവരുമുണ്ടായിരുന്നു. മന്ത്രി എത്തുന്നത് അറിഞ്ഞു ക്ഷേത്രോപദേശക സമിതി ഭാരവാഹികളായ ബൈജു പുളിവിള, അനിൽ സി.ബാബു എന്നിവരും സ്ഥലത്തെത്തി.

English Summary:

Union Minister Suresh Gopi investigates a petrol pump accused of building permit violations and posing a threat to a nearby temple's well. The BJP staged a protest, alleging irregularities and potential harm to the sacred site.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com