ADVERTISEMENT

ചവറ∙ ഇന്നലെ പെയ്ത ശക്തമായ മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഇട റോഡുകളിൽ. ചില സ്ഥലങ്ങളിൽ ഗതാഗതതടസ്സവും ഉണ്ടായി. തേവലക്കര  പഞ്ചായത്തിൽ കുഴംകുളം–മാവിള ജംക്‌ഷൻ, സ്നേഹ ഓഡിറ്റോറിയം– കരിങ്ങാട്ടിൽ എന്നീ റോഡുകളിലാണ് വെള്ളം കയറി ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടത്.

തേവലക്കര കടപ്പായിൽ – കരിങ്ങാട്ടിൽ റോഡ് വെള്ളക്കെട്ടിലായപ്പോൾ
തേവലക്കര കടപ്പായിൽ – കരിങ്ങാട്ടിൽ റോഡ് വെള്ളക്കെട്ടിലായപ്പോൾ

 തെക്കുംഭാഗം, പന്മന, ചവറ, നീണ്ടകര പഞ്ചായത്തുകളിലും താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. വൈകിട്ടോടെ മഴയ്ക്ക് ശമനമായതോടെ വെള്ളം ഇറങ്ങിത്തുടങ്ങി. ദേശീയപാതയിൽ  വെള്ളക്കെട്ട് ഉണ്ടായ സ്ഥലങ്ങളിൽ വാഹന ഗതാഗതം ബുദ്ധിമുട്ടിലായി.

English Summary:

Low-lying areas in Chavara, Kerala experienced flooding yesterday due to heavy rainfall. Several connecting roads were affected, causing traffic disruptions. The Kuzhamkulam-Mavila Junction and Sneha Auditorium-Karingattil roads in Thevalakkara panchayat were particularly impacted.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com