മഴ...വെള്ളം കെഎസ്ആർടിസി; പുനലൂർ കെഎസ്ആർടിസി ഡിപ്പോ വെള്ളക്കെട്ടിൽ
Mail This Article
×
പുനലൂർ ∙ ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം മഴ പെയ്താൽ പുനലൂർ കെഎസ്ആർടിസി ഡിപ്പോ ഗ്രൗണ്ടിൽ വീണ്ടും നദി പോലെ വെള്ളം നിറയുകയാണ്. നേരത്തെ ഈ പ്രശ്നം പരിഹരിക്കുന്നതിന് മലയോര ഹൈവേയുടെ വശത്തെ അഴുക്കുചാൽ വിസ്തൃതി വർധിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ മണിക്കൂറുകളോളം ശക്തമായ മഴ പെയ്താൽ വെള്ളം ഒഴുകി പോകുന്നതിനുള്ള അഴുക്കുചാൽ ഭാഗികമായി അടഞ്ഞ നിലയിലാണ്.
ഡിപ്പോ മന്ദിരത്തിന്റെ മുൻഭാഗത്തെ കുറെ സ്ഥലം ഒഴികെ മറ്റെല്ലാ ഭാഗത്തും വെള്ളം നിറയുന്നതോടെ യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ഒരാഴ്ചയ്ക്കിടെ രണ്ട് ദിവസം ഡിപ്പോ ഗ്രൗണ്ട് പൂർണമായി വെള്ളത്തിൽ മുങ്ങി. അടിയന്തരമായി വെള്ളം കെട്ടി നിൽക്കാത്ത നിലയിൽ ഡിപ്പോ ഗ്രൗണ്ടിൽ നിർമാണ പ്രവർത്തനം നടത്തണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്.
English Summary:
The KSRTC bus depot in Punalur, Kerala, is grappling with severe waterlogging again, causing immense difficulties for passengers. Despite previous attempts to alleviate the issue by widening the drainage canal, heavy rains leave the depot grounds submerged, highlighting the need for a permanent solution.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.