ADVERTISEMENT

. walakode-bridge-traffic-home-guard-deploymentപുനലൂർ ∙ ശബരിമല സീസണിലും അല്ലാതെയും വലിയ ഗതാഗതക്കുരുക്ക്  സൃഷ്ടിക്കുന്ന വാളക്കോട് റെയിൽവേ മേൽപാലത്തിൽ ഒടുവിൽ ഗതാഗതം നിയന്ത്രിക്കാൻ ഹോം ഗാർഡുകളെ നിയമിച്ചു. സമീപത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം ഉള്ളതിനാൽ കൂടുതൽ വിദ്യാർഥികളും കാൽനടയാത്രക്കാരും നടന്നു പോകുന്ന പാലമാണിത്. വലിയ വാഹനങ്ങൾക്ക് വശം കൊടുക്കുന്നതിന് വീതി ഇല്ലത്തതിനാൽ ഇവിടെ ഇരുവശങ്ങളിൽ നിന്നെത്തുന്ന ഡ്രൈവർമാർ തമ്മിൽ തർക്കം ഉണ്ടാവുകയും ദേശീയപാതയിൽ ഏറെ നേരം ഗതാഗതം സ്തംഭിക്കുന്നതും പതിവാണ്.

 ദിവസം മുൻപ് എൻകെ പ്രേമചന്ദ്രൻ എംപിയും ഉന്നത ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിക്കുകയും പാലത്തിന് സമാന്തരമായി റോഡ് നിർമിക്കുന്നതിന് ധാരണയാകുകയും ചെയ്തിരുന്നു. ശബരിമല സീസൺ ആരംഭിക്കുന്നതിന്  10 ദിവസം മാത്രം ശേഷിക്കെ ഈ തീർഥാടന കാലമെങ്കിലും ഇവിടെ ഗതാഗത പ്രശ്നം പരിഹരിക്കാൻ  പുതിയ ഹോം ഗാർഡുകളുടെ സാന്നിധ്യം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.

English Summary:

Punalur's Walakode Railway Overbridge, notorious for traffic jams, will see Home Guards managing traffic flow, especially with the approaching Sabarimala pilgrimage season. This decision follows recent visits by officials who also agreed to construct a parallel road to further alleviate congestion.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com