ADVERTISEMENT

യൂസ്ഡ് കാർ വിൽപന നാളെ മുതൽ  ആശ്രാമം മൈതാനത്ത് 
കൊല്ലം ∙ സാരഥി ട്രൂ വാല്യുവും മാരുതി സുസുക്കിയും ചേർന്ന് കഴിഞ്ഞ 7 വർഷമായി നടത്തി വരുന്ന മെഗാ കാർ ലേലം ഇത്തവണ നാളെ മുതൽ 11 വരെ കൊല്ലം ആശ്രാമം മൈതാനിയിൽ നടക്കും. 250ൽപരം കാറുകളുടെ മെഗാ വിൽപനയാണു സംഘടിപ്പിക്കുന്നത്. ഈ മേളയിൽ ഉപഭോക്താക്കളുടെ ഇഷ്ട വാഹനം പരിശോധിക്കാനും ടെസ്റ്റ് ഡ്രൈവ് ചെയ്യാനും സൗകര്യമുണ്ട്. പുതിയ കാറുകളുടെ അതേ പലിശനിരക്കിൽ യൂസ്ഡ് കാറുകൾ സ്വന്തമാക്കാനും അവസരമുണ്ട്. ഫോൺ – 98477 23265, 98474 11465.

ഐസിപിസി: റജിസ്ട്രേഷൻ  തുടങ്ങി; ആദ്യ മത്സരം 16ന്
കൊല്ലം ∙ ഇന്റർനാഷനൽ കൊളീജിയറ്റ് പ്രോഗ്രാമിങ് കണ്ടെസ്റ്റിന്റെ (ഐസിപിസി) ഓൺലൈൻ റജിസ്‌ട്രേഷൻ അമൃത വെബ്സൈറ്റിൽ ആരംഭിച്ചു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് 3 പേരടങ്ങുന്ന ടീമുകളായി amritaicpc.in എന്ന പോർട്ടലിലൂടെ 13 വരെ റജിസ്റ്റർ ചെയ്യാം. അമൃതപുരി റീജനിൽ റജിസ്റ്റർ ചെയ്യുന്നവർക്ക് ഐസിപിസി ഫൈനലിസ്റ്റുകൾ സംഘടിപ്പിക്കുന്ന വെബിനാറുകളിൽ പങ്കെടുക്കാം. വിവിധ ഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തിൽ അൽഗോരിതം പ്രോബ്ലങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പരിഹരിക്കുന്ന ടീമുകളാണ് വിജയിക്കുന്നത്. വിജയികൾക്ക് 12 ലക്ഷത്തിലധികം രൂപയും മെഡലും സർട്ടിഫിക്കറ്റും ലഭിക്കും. ബഹുരാഷ്ട്ര കമ്പനികളിലേക്കുള്ള തൊഴിലവസരങ്ങളും മത്സരാർഥികളെ കാത്തിരിക്കുന്നു. ആദ്യഘട്ട മത്സരങ്ങൾ 16 ന് ഓൺലൈനായും ഏഷ്യാവെസ്റ്റ് റീജനൽ ലവൽ ഓൺസൈറ്റ് മത്സരങ്ങൾ ഡിസംബർ 28, 29 തീയതികളിൽ അമൃത വിശ്വവിദ്യാപീഠം അമൃതപുരി, കോയമ്പത്തൂർ, ബെംഗളൂരു ക്യാംപസുകളിലും നടക്കും. മത്സരത്തിൽ പങ്കെടുത്ത് ഒരു അൽഗോരിതം പ്രോബ്ലമെങ്കിലും പരിഹരിക്കുന്ന ടീമുകൾക്ക് അമൃത വിശ്വവിദ്യാപീഠം പ്രത്യേക സർട്ടിഫിക്കറ്റ് നൽകും. വിശദ വിവരങ്ങൾക്ക്: 97456 26449, ഇമെയിൽ: icpc@am.amrita.edu

ടിടിഐ സ്‌പോട്ട് അഡ്മിഷൻ
കൊല്ലം ∙ ജില്ലയിലെ സർക്കാർ/എയ്ഡഡ് ടിടിഐകളിലെ ഡിഎൽഎഡ് ബാച്ചിലേക്കുള്ള രണ്ടാംഘട്ട സ്‌പോട്ട് അഡ്മിഷൻ 8ന് രാവിലെ 10.30നും സ്വാശ്രയ ടിടിഐകളിലേക്ക് അന്നേ ദിവസം ഉച്ചയ്ക്ക് 2.30 നും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നടത്തും. സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. 0474 2792957.

റവന്യു റിക്കവറി അദാലത്ത് 15ന്
കൊല്ലം ∙ താലൂക്ക് പരിധിയിലെ ബാങ്ക് കുടിശികയുള്ള (കേരള ബാങ്ക് ഒഴികെ) കക്ഷികൾക്ക് 15നു രാവിലെ 10.30 മുതൽ 2 വരെ കൊല്ലം താലൂക്ക് കോൺഫറൻസ് ഹാളിൽ റവന്യു റിക്കവറി അദാലത്ത് നടത്തും. റവന്യു റിക്കവറി അതോറിറ്റിയും ബാങ്ക് അധികൃതരും സംയുക്തമായി നടത്തുന്ന അദാലത്തിൽ എല്ലാ റവന്യു റിക്കവറി കുടിശിക കക്ഷികളും പങ്കെടുത്ത് നടപടികളിൽ നിന്ന് ഒഴിവാകണമെന്ന് തഹസിൽദാർ (ആർആർ) അറിയിച്ചു.

കിഡ്‌സ് റൺ 10ന്
കൊല്ലം ∙ ശിശുദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ശിശുക്ഷേമ സമിതിയും സോൾസ് ഓഫ് കൊല്ലം റണ്ണേഴ്‌സ് ക്ലബ്ബും സംയുക്തമായി കുട്ടികൾക്കായി 10നു രാവിലെ 6.30നു കിഡ്‌സ് റൺ സംഘടിപ്പിക്കും.കലക്ടർ എൻ.ദേവിദാസ് ആശ്രാമം നീലാംബരി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ഫ്ലാഗ്ഓഫ് ചെയ്യും. 6 വയസ്സു വരെ ഒരു കിലോമീറ്ററും 7 മുതൽ 9, 10 മുതൽ 13 വയസ്സു വരെ 2 കിലോമീറ്ററും ആയിരിക്കും ദൂരം. മെഡൽ, സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കും. റജിസ്ട്രേഷൻ സൗജന്യം. ഫോൺ – 9074963129, 9447571111.

ആയുർവേദ മെഡിക്കൽ ക്യാംപ്
കൊല്ലം ∙ പട്ടികജാതി, പട്ടികവർഗ സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണം - 2024 ന്റെ ഭാഗമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപ് നടത്തും. ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ ചിതറ പഞ്ചായത്തിലെ കൊച്ചരിപ്പ വനസംരക്ഷണ സമിതി ഓഫിസ് ഹാളിൽ നടക്കുന്ന ക്യാംപ് ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ ഉദ്ഘാടനം ചെയ്യും. ചിതറ പഞ്ചായത്ത് പ്രസിഡന്റ് മടത്തറ അനിൽ അധ്യക്ഷനാവും. ബോധവൽകരണ ക്ലാസ്, രക്തപരിശോധന, യോഗ പരിശീലനം എന്നിവ ഉണ്ടായിരിക്കും.

റജിസ്ട്രേഷൻ ക്യാംപ് 
ശാസ്താംകോട്ട ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ എംപ്ലോയബിലിറ്റി റജിസ്ട്രേഷൻ ക്യാംപ് നാളെ രാവിലെ 10.30നു കുന്നത്തൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നടക്കും. പ്ലസ്ടു കഴിഞ്ഞ 18നും 35നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾ ആധാർ കാർഡുമായി എത്തണം. ഫോൺ – 04762834230.

ഗതാഗത നിയന്ത്രണം
കൊല്ലം ∙ കരുനാഗപ്പള്ളി മണ്ഡലത്തിലെ ആയിരംതെങ്ങ് പാലത്തിന്റെ അറ്റകുറ്റപ്പണികൾക്കായി 7 മുതൽ ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി നിരോധിക്കും എന്ന് എഎക്സ്ഇ അറിയിച്ചു.

മെഡിക്കൽ ക്യാംപ്
ശാസ്താംകോട്ട ∙ പൾസ് തെറപ്പി സൗജന്യ മെഡിക്കൽ ക്യാംപും ജീവിതശൈലി രോഗനിർണയവും 19 വരെ രാവിലെ 8 മുതൽ വൈകിട്ട് 7 വരെ ശാസ്താംകോട്ട വ്യാപാര ഭവനിൽ നടത്തും. ഫോൺ – 6238138201

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com