ADVERTISEMENT

പുനലൂർ ∙ മണ്ഡലകാലത്ത് ശബരിമല തീർഥാടകരുടെ സുരക്ഷിത ഗതാഗതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ അധികൃതർ പരിശോധന നടത്തി. കൊല്ലം- തിരുമംഗലം ദേശീയപാതയിൽ പുനലൂരിലും ഇടമണ്ണിനും ഇടയിൽ അപകട സാധ്യത കൂടിയ  ഇടങ്ങളിൽ  പൊലീസ്, മോട്ടർ വെഹിക്കിൾ, ദേശീയപാത അധികൃതരാണ്    പരിശോധന നടത്തിയത് . ഈ മേഖലയിൽ റോഡിന്റെ വശത്തെ കാടുകൾ നീക്കം ചെയ്യാനുണ്ടെന്ന് കണ്ടെത്തി. റോഡിന്റെ വശത്ത് നിന്ന് ആഴത്തിൽ മണ്ണ് ഒലിച്ചുപോയതിനാൽ അപകട ഭീഷണി ഉള്ള ഭാഗങ്ങളും വളവുകളിൽ ക്രാഷ് ബാരിയർ സ്ഥാപിക്കേണ്ട ഭാഗങ്ങളും സന്ദർശിച്ചു . മണ്ഡലകാലത്തിന് മുൻപ് ഈ ഭാഗങ്ങളിൽ സുരക്ഷാ നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്

വാളക്കോട്, കലയനാട്, പ്ലാച്ചേരി, താമരപ്പള്ളി, ഇടമൺ സത്രം, ഇടമൺ 34 എന്നീ പ്രദേശങ്ങളാണ് ഹോട്ട്സ്പോട്ട് ആയി അധികൃതർ തിട്ടപ്പെടുത്തിയത്.  മണ്ഡലകാലത്ത് കൂടുതൽ വാഹനങ്ങൾ വരുന്നത് കണക്കിലെടുത്ത് അപകടം ഒഴിവാക്കാൻ ഇവിടങ്ങളിൽ  സുരക്ഷാ സംവിധാനം ഒരുക്കും. വശങ്ങൾ കുഴിഞ്ഞ ഭാഗങ്ങളിൽ   നികത്താൻ മോട്ടർ വെഹിക്കിൾ അധികൃതർ നിർദേശം നൽകി.വശങ്ങളിലെ കുഴി  നികത്തുന്നതിനും കാട് നീക്കം ചെയ്യുന്നതിനും അപകടസൂചന ബോർഡുകൾ ഉടൻതന്നെ സ്ഥാപിക്കുന്നതിനും നടപടി ഉണ്ടാകുമെന്ന് ദേശീയപാത അധികൃതർ പറഞ്ഞു. 

അപകട ബോർഡുകൾ സ്ഥാപിക്കുന്നതും സീബ്രാലൈൻ സ്ഥാപിക്കുന്ന അടക്കമുള്ള പ്രവൃത്തികൾ പാത നവീകരണത്തിന്റെ ഭാഗമായി താമസിയാതെ ചെയ്യും. ഇതിനുള്ള ടെൻഡർ   പൂർത്തിയായിട്ടുണ്ട്.  മണ്ഡലകാലത്തിന് മുന്നോടിയായി ദേശീയ പാതയിൽ ഉൾപ്പെടെ വേണ്ട ക്രമീകരണങ്ങൾ വരുത്താൻ കഴിഞ്ഞ ദിവസം അവലോകന യോഗം  ചേർന്നിരുന്നു. യോഗ  തീരുമാനപ്രകാരമാണ് അധികൃതർ പരിശോധനക്ക് എത്തിയത്. പുനലൂർ ഡിവൈഎസ്പി പ്രദീപ്കുമാർ, എംവിഐ ഷിബു, എൻഎച്ച് ഉദ്യോഗസ്ഥൻ സി.പി.ആരോമൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രദേശം സന്ദർശനം നടത്തിയത്.

English Summary:

To ensure a safe journey for Sabarimala pilgrims, authorities in Punalur have conducted inspections along the Kollam-Thiruvananthapuram National Highway. Key areas of concern, including accident hotspots, were identified, and necessary safety measures are being implemented.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com