ADVERTISEMENT

∙അടുത്ത 2 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക.
∙ പുത്തൂർ സെന്റ്.ജോർജ് ഓർത്തഡോക്സ് വലിയ പള്ളി:  പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാൾ ‘പിതാവിനൊപ്പം’– ഗ്രിഗോറിയൻ ധ്യാനം- ഫാ.മാത്യു ഏബ്രഹാം തലവൂർ.10.00
∙ വാളകം സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി: പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാൾ, കൺവൻഷൻ. സന്ധ്യ നമസ്കാരം 6.30, റാസ 6.45, സമാപന പ്രാർഥന, ആശീർവാദം 8.30.
ഓവർസീയർ ഒഴിവ് 
അലയമൺ ∙പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ ഓവർസീയർ ഒഴിവുണ്ട്. അഭിമുഖം 18ന് 11ന് നടക്കുമെന്നു സെക്രട്ടറി അറിയിച്ചു.

സീറ്റൊഴിവ്
തലവൂർ∙ ദേവി വിലാസം ഐടിഇയിൽ ഡിഇഐ ഇഡി(ടിടിസി) കോഴ്സ് സീറ്റൊഴിവ്. ബന്ധപ്പെടുക: 9447091357, 8921284020.
സുംബ നൃത്തവ്യായാമ പരിശീലനം നാളെ
ആര്യങ്കാവ്∙ ഗ്രാമപ്പ‍​ഞ്ചായത്തും സമഗ്ര ശിക്ഷയും സേവാസ് പദ്ധതിയിൽ സംഘടിപ്പിക്കുന്ന സുംബ നൃത്തവ്യായാമ പരിശീലനം നാളെ 10നു കഴുതുരുട്ടിയിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുജ തോമസ് ഉദ്ഘാടനം ചെയ്യും.
പ്രസംഗ മത്സരം: റജിസ്ട്രേഷൻ ഇന്ന്
കുളത്തൂപ്പുഴ∙ ശിശുദിനത്തിന്റെ ഭാഗമായി ജവാഹർ ബാൽമഞ്ച് പുനലൂർ, അഞ്ചൽ ബ്ലോക്ക് കമ്മിറ്റികൾ സംഘടിപ്പിക്കുന്ന പ്രസംഗ മത്സരത്തിൽ പങ്കെടുക്കാൻ 5നും 17നും മധ്യേ പ്രായമുള്ള വിദ്യാർഥികൾ ഇന്ന് പേര് റജിസ്റ്റർ ചെയ്യണം.   9048459706.

മജിസ്‌ട്രേട്ട് നിയമനം
കൊല്ലം ∙ കൊല്ലം സ്‌പെഷൽ ജുഡീഷ്യൽ മജിസ്‌ട്രേട്ട് സെക്കൻഡ് ക്ലാസ് (റെയിൽവേ), കൊല്ലം സ്‌പെഷൽ ജുഡീഷ്യൽ മജിസ്‌ട്രേട്ട് സെക്കൻഡ് ക്ലാസ് (പെറ്റി കേസ്) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 65 വയസ്സ് തികയരുത്. വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി 30നകം അപേക്ഷ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഓഫിസിൽ ലഭ്യമാക്കണം. പ്രാക്ടിസ് ചെയ്യുന്ന ഒരു അഭിഭാഷകനും സ്‌പെഷൽ ജുഡീഷ്യൽ മജിസ്ട്രേട്ടായി നിയമനത്തിന് യോഗ്യരല്ല. കുറ്റകൃത്യത്തിനു ശിക്ഷിക്കപ്പെട്ട വ്യക്തിക്കും നിയമനത്തിന് അർഹതയില്ല. 0474 2793491.

പ്രമാണ പരിശോധന
കൊല്ലം ∙ മണ്ണ് പര്യവേക്ഷണ - മണ്ണ് സംരക്ഷണ വകുപ്പിൽ വർക്ക് സൂപ്രണ്ട് (കാറ്റഗറി നം. 713/2023) തസ്തികയുടെ ഒറ്റത്തവണ പ്രമാണ പരിശോധന 13ന് കേരള പബ്ലിക് സർവീസ് കമ്മിഷൻ ജില്ലാ ഓഫിസിൽ നടത്തും. ജനന തീയതി, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന പ്രമാണങ്ങൾ പ്രൊഫൈലിൽ അപ് ലോഡ് ചെയ്ത് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. 0474 2743624.
അഭിമുഖം 11ന്
കൊല്ലം ∙ മനയിൽകുളങ്ങര സർക്കാർ വനിത ഐടിഐയിൽ അഗ്രോ പ്രോസസിങ് ട്രേഡിൽ ഗെസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിന് 11ന് രാവിലെ 11ന് അഭിമുഖം നടത്തും. യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം ഹാജരാകണം. 0474-2793714.

വോക്- ഇൻ-ഇന്റർവ്യൂ
കൊല്ലം ∙ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ‌ജില്ലാ ഓഫിസിലേക്കു കരാർ അടിസ്ഥാനത്തിൽ എൻഎഎംപി/ എസ്എഎംപി ഓപ്പറേറ്ററെ നിയമിക്കും. യോഗ്യത: സർക്കാർ അംഗീകൃത പോളിടെക്‌നിക്കുകളിൽ നിന്നുള്ള ത്രിവത്സര മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്/ ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് ഡിപ്ലോമ. പ്രായപരിധി: 2024 ജനുവരി ഒന്നിന് 35 വയസ്സ് കവിയരുത്. യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം ചാമക്കടയിലുള്ള ജില്ലാ ഓഫിസിൽ 22ന് രാവിലെ 11ന് ഹാജരാകണം. 0474-2762117, 0474-2950617.

റജിസ്‌ട്രേഷൻ പുതുക്കൽ
കൊല്ലം ∙ കരുനാഗപ്പള്ളി താലൂക്കിന്റെ അധികാര പരിധിയിൽ സ്ഥിതി ചെയ്യുന്ന കടകൾ, വാണിജ്യ സ്ഥാപനങ്ങൾ, ആശുപത്രികൾ, മറ്റു ഷോപ്‌സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരമുള്ള മുഴുവൻ സ്ഥാപനങ്ങളും 2025 വർഷത്തെ റജിസ്‌ട്രേഷൻ പിഴ കൂടാതെ 30 വരെ പുതുക്കാമെന്ന് കരുനാഗപ്പള്ളി അസിസ്റ്റന്റ് ലേബർ ഓഫിസർ അറിയിച്ചു. www.lc. kerala.gov.in വഴി പുതുക്കാം. 8547655369.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com