ശബരിമല സീസൺ; മുംബൈ-തിരുനെൽവേലി ട്രെയിൻ സ്പെഷൽ സർവീസായി ഓടിക്കണമെന്ന് ആവശ്യം
Mail This Article
പുനലൂർ ∙ മുംബൈ-തിരുനെൽവേലി സർവീസ് ശബരിമല സീസണിൽ സ്പെഷൽ സർവീസായി ചെങ്കോട്ട-പുനലൂർ-കൊല്ലം പാത വഴി ഓടിക്കണമെന്ന് യാത്രക്കാരുടെ ആവശ്യം. സെൻട്രൽ റെയിൽവേ മുംബൈയിൽ നിന്നും കൊങ്കൺ വഴി മംഗളൂരു, കോഴിക്കോട്, ഷൊർണൂർ, എറണാകുളം, കോട്ടയം, കൊല്ലം, പുനലൂർ, തെങ്കാശി വഴി തിരുനെൽവേലിയിലേക്ക് ആരംഭിക്കാനിരുന്ന ദീപാവലി സ്പെഷൽ ട്രെയിൻ സർവീസ് ആണ് റേക്ക് ഇല്ലെന്ന കാരണത്താൽ നഷ്ടമായത്. തുറമുഖ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റൂട്ടാണിത്.
സർവീസ് ആരംഭിച്ചിരുന്നെങ്കിൽ, ചെങ്കോട്ട-പുനലൂർ-കൊല്ലം റെയിൽവേ പാതയിൽ നിന്നു മുംബൈ ഭാഗത്തേക്കുള്ള ആദ്യത്തെ സർവീസ് ആകുമായിരുന്നു. മാത്രമല്ല മലബാർ മേഖലയിലേക്കുള്ള ട്രെയിൻ സർവീസും ആകുമായിരുന്നു. ദീപാവലി അവധിക്കാലത്ത് ഹൂബ്ലി - കൊല്ലം സ്പെഷൽ (ബെംഗളൂരു വഴി) ഈ പാത വഴി ഓടിയിരുന്നു. ഈ സർവീസ് അടക്കം ശബരിമല സീസൺ കാലത്ത് തിരികെ കൊണ്ടുവരണം എന്ന് ആവശ്യം ശക്തമായിരിക്കുകയാണ്.