ADVERTISEMENT

ചാത്തന്നൂർ ∙ സ്കൂളിൽ മോഷ്ടാക്കൾ എന്നു സംശയിക്കുന്ന സംഘത്തിന്റെ അഴിഞ്ഞാട്ടം. ഓഫിസും ക്ലാസ് മുറികളും തകർത്തു. പുസ്തകങ്ങളും രേഖകളും തീയിട്ടു നശിപ്പിച്ചു . ചാത്തന്നൂർ താഴം, ചാമവിള ജംക്‌ഷനു സമീപം ദേവീ സ്കൂളിലാണ് മോഷ്ടാക്കളുടെ അതിക്രമം നടന്നത്.സമീപത്തെ വീട്ടിലെ കുളിമുറിയിലും മോഷ്ടാക്കൾ നാശം വരുത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

സ്കൂളിന്റെ ഓഫിസ് മുറിയുടെ കതക് പൊളിച്ചു വിവിധ ഫയലുകൾ, പുസ്തകങ്ങൾ, ഡയറികൾ തുടങ്ങിയവ കത്തിച്ചു. മേശയുടെ കണ്ണാടി ചില്ല് തകർത്ത ശേഷം മേശയുടെ മുകൾ ഭാഗം കത്തിച്ചു.അലമാരയിലും നാശം വരുത്തി. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിദ്യാർഥികൾ പണം സ്വരൂപിച്ച പ്ലാസ്റ്റിക് വഞ്ചിയിലെ പണം അപഹരിച്ചു. 

ഓഫിസിൽ നിലവിളക്ക്, ഉണ്ടായിരുന്നെങ്കിലും എടുത്തില്ല. ഒരു ക്ലാസ് മുറിയുടെ വാതിൽ പൊളിച്ചു ഡയറികൾ ബുക്കുകളും മറ്റും കൂട്ടിയിട്ടു കത്തിച്ചു. ഇന്നലെ രാവിലെ സ്കൂൾ വളപ്പിൽ എത്തിയ ജീവനക്കാരൻ ഓഫിസിന്റെ കതക് തുറന്നു കിടക്കുന്നത് കണ്ട് അധികൃതരെ അറിയിച്ചത്.

പൊലീസ് എത്തുമ്പോഴും, ഫയലുകളും രേഖകളും കത്തിച്ചതിൽ നിന്നും പുക ഉയരുന്നുണ്ടായിരുന്നു. പുലർച്ചെ രണ്ടരയോടെ ശബ്ദം കേട്ടതായി പരിസരവാസികൾ പറഞ്ഞു. സമീപത്തെ വീട്ടിലെ കുളിമുറിയിലെ ടാപ്പുകളും മറ്റും തകർക്കുകയും ചെയ്തിട്ടുണ്ട്. വിരൽ അടയാള വിദഗ്ധരും മറ്റും എത്തി തെളിവുകൾ ശേഖരിച്ചു.

English Summary:

In a shocking incident, vandals targeted Devi School in Chathannur, setting fire to books and documents, destroying property, and stealing money collected for charity. The incident has left the community shaken and authorities are investigating.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com