മുൻ എംഎൽഎയുടെ വീട്ടിലും പെട്ടിക്കടയിലും മോഷണം
Mail This Article
പത്തനാപുരം∙ മുൻ എംഎൽഎ എ.ജോർജ്, സഹോദര പുത്രൻ എബി എന്നിവരുടെ വീട്ടിലും സമീപത്തെ പെട്ടിക്കട എന്നിവിടങ്ങളിലായി മോഷണം. രണ്ടര വർഷമായി അടഞ്ഞു കിടക്കുന്ന എ.ജോർജിന്റെ വീടിന്റെയും ചേർന്നുള്ള സ്റ്റോറിന്റെയും പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത്. ഇവിടെ സൂക്ഷിച്ചിരുന്ന 200 കിലോയോളം വരുന്ന ഒട്ടുപാൽ(റബർ), ഗൃഹോപകരണങ്ങൾ എന്നിവ അപഹരിച്ചു.
സഹോദര പുത്രൻ എബിയുടെ വീട്ടിൽ നിന്ന് ഇതേ രീതിയിൽ ഒട്ടുപാൽ മോഷ്ടിച്ചു. വീടിനോട് ചേർന്നുള്ള ശിവന്റെ പെട്ടിക്കടയിൽ കയറിയ മോഷ്ടാക്കൾ സിഗരറ്റ്, ബീഡി, കുപ്പിവെള്ളം എന്നിവയാണ് മോഷ്ടിച്ചത്. മാസങ്ങൾക്ക് മുൻപ് എ.ജോർജിന്റെ മറ്റൊരു ബന്ധു പിടവൂർ പ്ലാക്കാട് തോപ്പിൽ വീട്ടിൽ സണ്ണിയുടെ വീട്ടിൽ നിന്നും 300 കിലോയോളം ഒട്ടുപാൽ മോഷണം പോയിരുന്നു. പത്തനാപുരം എസ്എച്ച്ഒ ബിജുവിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നു.