ADVERTISEMENT

ചടയമംഗലം∙ പോരേടം പള്ളിക്കൽ റോഡിൽ കല്ലടത്തണ്ണിയിൽ സ്വകാര്യ ബസ് തോട്ടിലേക്ക് മറിഞ്ഞ് 22 പേർ മരിച്ച സംഭവത്തിന് ഇന്നു 25 വർഷം. പുനലൂർ വർക്കല റൂട്ടിൽ സർവീസ് നടത്തിയ വൽക്കലം ബസാണ് കല്ലടത്തണ്ണിയിൽ പാലത്തിൽ നിന്നു തോട്ടിലേക്ക് മറി‍ഞ്ഞത്. ചടയമംഗലം, പോരേടം, ഇളമ്പ്രക്കോട്, പള്ളിക്കൽ ഉൾപ്പെടെ പ്രദേശത്തുള്ളവരാണ് മരിച്ചത്.

സംഭവ ദിവസം 19 പേരും പിന്നീട് 3 പേരും മരിച്ചു. ഒട്ടേറെ പേർ അപകടത്തിൽ പെട്ട് ഏറെ വർഷം ചികിത്സയിൽ കഴി‍ഞ്ഞു. അധ്യാപകരും വിദ്യാർഥികളും മരിച്ചതിൽ ഉണ്ടായിരുന്നു. മരിച്ചവരുടെ സ്മരണയ്ക്ക് കല്ലടത്തണ്ണിയിൽ സ്മാരകങ്ങൾ നിർമിച്ചിട്ടുണ്ട്.  1999 നവംബർ 14 രാവിലെ ആയിരുന്നു നാടിനെ നടുക്കിയ ദുരന്തം.

English Summary:

On November 14, 1999, a private bus tragically plunged into a canal at Kalladathanni, Kerala, claiming the lives of 22 people. Today marks the 25th anniversary of this devastating accident that shook the Chadayamangalam community and beyond.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com