ദേശീയപാത നിർമാണത്തിനിടെ ജപ്പാൻ പൈപ്പ് ലൈൻ പൊട്ടി; സർവീസ് റോഡ് തകർന്നു
Mail This Article
×
ചാത്തന്നൂർ∙ ദേശീയപാത നിർമാണത്തിനിടെ ജപ്പാൻ ശുദ്ധജല വിതരണ പദ്ധതിയുടെ പ്രധാന പൈപ്പ് ലൈൻ പൊട്ടിയതിനെത്തുടർന്ന് സർവീസ് റോഡ് തകർന്നു. ഇതോടെ സമീപത്തെ ഹോട്ടലുകൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളും പ്രതിസന്ധിയിലായി. ചാത്തന്നൂർ പെട്രോൾ പമ്പിനു സമീപം ഇന്നലെ മൂന്നോടെയാണ് പ്രധാന പൈപ്പ് ലൈൻ തകർന്നത്. വലിയതോതിൽ വെള്ളം പുറത്തേക്കു വന്നതോടെ സർവീസ് റോഡ് കുഴിയായി മാറി. ഇതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. റോഡിലും പരിസരങ്ങളിലും ചെളിയും വെള്ളവും നിറഞ്ഞു. പൈപ്പ് ലൈൻ വാൽവ് അടച്ചു വെള്ളം ഒഴുകുന്നത് നിയന്ത്രിച്ചു.
English Summary:
Chaos erupted in Chathannoor, Kerala, as the main pipeline of the Japan Drinking Water Project burst during national highway construction. The incident caused severe damage to the service road, impacting traffic and businesses, including hotels. The water supply was disrupted, raising concerns about the project's impact on the community.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.