ADVERTISEMENT

പത്തനാപുരം ∙ ശബരിമല ഇടത്താവളം പത്തനാപുരത്തു പ്രവർത്തനം തുടങ്ങി. വിരി വയ്ക്കുന്നതിനും വിശ്രമിക്കുന്നതിനും ആണു സൗകര്യമൊരുക്കിയിട്ടുള്ളത്. കല്ലുംകടവിലെ സാംസ്കാരിക നിലയത്തിലാണ് ഇടത്താവളം പ്രവർത്തിക്കുക. പഴയ ബസ് സ്റ്റാൻഡ് പരിസരം ആയതിനാൽ വാഹനങ്ങൾ നിർത്തി ഇടാനുള്ള സൗകര്യം കണക്കിലെടുത്താണ് ഇവിടെ പ്രവർത്തനം തുടങ്ങിയതെങ്കിലും രാത്രിയിലെ മത്സ്യ വ്യാപാരം ഇതിനു തടസ്സമാണ്. രാത്രികാലങ്ങളിൽ സന്നദ്ധ സംഘടനകളുടെ ചുക്ക് കാപ്പി വിതരണവും ഇവിടെ ഉണ്ടാകും. പഞ്ചായത്ത് പ്രസിഡന്റ് എസ്.തുളസി ഉദ്ഘാടനം ചെയ്തു. എ.ബി.അൻസാർ, ബൽക്കീസ് ബീഗം, ഫാറൂഖ് മുഹമ്മദ്, കെ.വൈ.സുനറ്റ്, സലൂജാ ദിലീപ്, സി.വിജയ, പ്രിൻസി ജിജി എന്നിവർ പ്രസംഗിച്ചു.

English Summary:

A new resting facility for Sabarimala pilgrims has been established at the Kallumkadavu cultural center in Pathanapuram. The facility provides a space for pilgrims to rest and lay down mats.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com