കൊല്ലം ജില്ലയിൽ ഇന്ന് (18-11-2024); അറിയാൻ, ഓർക്കാൻ
Mail This Article
കമ്മിറ്റി രൂപീകരണം നാളെ
കൊല്ലം ∙ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരവിപുരം നിയോജകമണ്ഡലം കമ്മിറ്റി രൂപീകരണം നാളെ രാവിലെ 10 ന് പള്ളിമുക്ക് വ്യാപാര ഭവനിൽ നടക്കും. ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്.ദേവരാജൻ ഉദ്ഘാടനം ചെയ്യും.
അധ്യാപക ഒഴിവുകൾ
കൊല്ലം ∙ കാരുവേലിൽ ടികെഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഫുഡ് ടെക്നോളജി, ബയോമെഡിക്കൽ, കംപ്യൂട്ടർ സയൻസ്, സിവിൽ, മെക്കാനിക്കൽ, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, എന്നീ ബ്രാഞ്ചുകളിൽ അസിസ്റ്റന്റ് പ്രഫസർ/ പ്രഫസർ / ടെക്നിക്കൽ സ്റ്റാഫ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 5 ദിവസത്തിനുള്ളിൽ principal@tkmit.ac.in എന്ന ഇ മെയിലിലേക്ക് അയയ്ക്കണം. 9497392950
ഉപജില്ലാ കലോത്സവം ഇന്ന് ആരംഭിക്കും
ഓച്ചിറ ∙കരുനാഗപ്പള്ളി ഉപജില്ലാ കലോത്സവം ഇന്ന് ക്ലാപ്പന എസ്‌വിഎച്ച്എസ്എസിൽ ഇന്ന് ആരംഭിക്കും. 21ന് സമാപിക്കും. രചനാ മത്സരം കഴിഞ്ഞ ദിവസം നടത്തി. കലോത്സവത്തിന്റെ ഊട്ടുപ്പുരയുടെ പ്രവർത്തനം ക്ലാപ്പന സെന്റ് ജോസഫ് യുപി സ്കൂൾ അങ്കണത്തിൽ ആരംഭിച്ചു. ഊട്ടുപ്പുരയിലെ അടുപ്പിലേക്കു ക്ലാപ്പന പഞ്ചായത്ത് പ്രസിഡന്റ് ഒ.മിനിമോൾ മോഹനൻ തീ പകർന്നു. കലോത്സവത്തിന്റെ ഉദ്ഘാടനം ഇന്ന് 9ന് മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കും. സി.ആർ.മഹേഷ് എംഎൽഎ അധ്യക്ഷത വഹിക്കും. എസ്‌വിഎച്ച്എസ്എസിലെ ഏഴ് വേദികളിലാണ് 1500 വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുക്കും.
വൈദ്യുതി മുടക്കം
അയത്തിൽ ∙കാവയ്യം, കരുത്തറ, സബ്സ്റ്റേഷൻ 9 മുതൽ 5 വരെ.
പള്ളിമുക്ക് ∙ കൗസ്തുഭം, കൈത്തറി എന്നീ ഇടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
തേനീച്ച വളർത്തലിൽ പരിശീലനം
കടയ്ക്കൽ ∙ ഫാർമർ പ്രൊഡ്യൂസർ കമ്പനി ആർഎസ്ജി ബി കീപ്പിങ് സെന്ററിന്റെ സഹകരണത്തോടെ തേനീച്ച വളർത്തലിൽ ത്രിദിന ശാസ്ത്രീയ പരിശീലന സംഘടിപ്പിക്കും. 21,22,23, തീയതികളിൽ നടക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കുന്ന കർഷകർക്ക് സബ്സിഡി നിരക്കിൽ തേനീച്ച കോളനിയും, അനുബന്ധ ഉപകരണങ്ങളും നൽകും. 9846349853, 9447585258
മൃത്യുഞ്ജയ ഹോമം നാളെ
പരവൂർ ∙ കൂനയിൽ ആയിരവില്ലിക്കാവ് മഹാദേവർ ക്ഷേത്രത്തിലെ വൃശ്ചികമാസത്തിലെ മൃത്യുഞ്ജയ ഹോമം നാളെ രാവിലെ 9നു നടക്കും