ADVERTISEMENT

എഴുകോൺ ∙ കേന്ദ്രത്തിൽ എല്ലാക്കാലത്തും കോൺഗ്രസും ഇപ്പോൾ ബിജെപിയും ഒരേ നയമാണ് പിന്തുടരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം നെടുവത്തൂർ ഏരിയ കമ്മിറ്റിയുടെ പുതിയ ആസ്ഥാന മന്ദിരമായ ഇഎംഎസ് ഭവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് എസ്ഡിപിഐ പരസ്യ പിന്തുണ പ്രഖ്യാപിച്ചു. വേണ്ട എന്നു പറയാൻ എന്തു കൊണ്ടു ധൈര്യമുണ്ടായില്ല ? നാലു വോട്ടിനു വേണ്ടി വർഗീയ ശക്തികളെ പ്രീണിപ്പെടുത്തുന്നതാണു നയം. കേരളം ബദൽ നയമാണ് നടപ്പാക്കുന്നത്. അതു പാവപ്പെട്ടവർക്കു വേണ്ടിയുള്ള നയമാണ്. അടുത്ത നവംബർ ഒന്നിന് കേരളത്തെ പരമ ദരിദ്രരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ സെക്രട്ടേറിയറ്റംഗം പി.എ.ഏബ്രഹാം അധ്യക്ഷത വഹിച്ചു. ബി.രാഘവൻ സ്മാരക ഹാൾ മന്ത്രി കെ.എൻ.ബാലഗോപാലും ജി.ആർ.രമണൻ സ്മാരക മിനി കോൺഫറൻസ് ഹാൾ ജില്ലാ സെക്രട്ടറി എസ്.സുദേവനും ഉദ്ഘാടനം ചെയ്തു. മുതിർന്ന സിപിഎം നേതാവ് പി.കെ.ഗുരുദാസൻ ഫോട്ടോ അനാഛാദനം നിർവഹിച്ചു. ഏരിയ സെക്രട്ടറി ജെ.രാമാനുജൻ, നിർമാണ കമ്മിറ്റി കൺവീനർ എം.എസ്.ശ്രീകുമാർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.രാജഗോപാൽ, പി.രാജേന്ദ്രൻ, കെ.സോമപ്രസാദ്, കെ.വരദരാജൻ, ജെ.മേഴ്സിക്കുട്ടിയമ്മ, സൂസൻ കോടി, എം.എച്ച്.ഷാരിയർ, ചിന്ത ജെറോം, ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ്.ആർ.അരുൺബാബു, മുൻ ഏരിയ സെക്രട്ടറി പി.തങ്കപ്പൻപിള്ള എന്നിവർ പ്രസംഗിച്ചു.സമ്മേളനത്തിനു മുന്നോടിയായി കല്ലുംപുറം ജംക്‌ഷനിൽ നിന്ന് റാലിയും റെഡ് വൊളന്റിയർ പരേഡും നടന്നു. ബാനർജീസ് കനൽ നാടൻപാട്ടും അരങ്ങേറി.

English Summary:

Kerala Chief Minister Pinarayi Vijayan, while inaugurating the new headquarters of the CPM Neduvathur Area Committee, EMS Bhavan, criticized both the Congress and the BJP for adhering to similar policies at the national level.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com