ADVERTISEMENT

പുനലൂർ ∙  ശബരിമല സീസണിൽ ‘മിനി പമ്പ’ എന്നറിയപ്പെടുന്ന ടിബി ജംക് ഷനിൽ വീണ്ടും പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചു. ഗതാഗതം നിയന്ത്രിക്കുന്നതിന് പൊലീസ് ഉദ്യോഗസ്ഥരും ഹോം ഗാർഡും സ്പെഷൽ പൊലീസ് ഓഫിസർമാരും ഉണ്ടെങ്കിലും അവർക്ക് ക്യാംപ് ചെയ്യുന്നതിനും കേന്ദ്രീകൃതമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഇവിടെ പൊലീസ് ഔട്ട്പോസ്റ്റ് ആവശ്യമായിരുന്നു. 

ശബരിമല തീർഥാടനം സംബന്ധിച്ച് നിരവധി അവലോകന യോഗങ്ങൾ ചേർന്നപ്പോൾ ഔട്ട് പോസ്റ്റ് സ്ഥാപിക്കുമെന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉറപ്പു നൽകിയിരുന്നതാണ്. ഇപ്പോൾ ടിബി ജംക് ഷനിൽ ചെങ്കോട്ട പാത ആരംഭിക്കുന്ന ഭാഗത്ത് കാത്തിരിപ്പ് കേന്ദ്രത്തിന് അടുത്താണ് ഔട്ട് പോസ്റ്റ് സ്ഥാപിച്ചിരിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കും. മണ്ഡലകാലം ആരംഭിച്ച ആദ്യ ദിവസം തന്നെ ഇവിടെ മണിക്കൂറുകൾ നീണ്ട ഗതാഗതതടസ്സമുണ്ടായിരുന്നു. എന്നാൽ  ഇപ്പോൾ നിയന്ത്രണവിധേയമാണ്.

English Summary:

To enhance the safety and facilitate smooth traffic flow for Sabarimala pilgrims, a dedicated Police Aid Post has been reinstated at the bustling TB Junction in Punalur, Kerala. This initiative addresses the need for a centralized command center for police personnel deployed during the pilgrimage season.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com