ADVERTISEMENT

പുനലൂർ ∙ മലയോര ഹൈവേയും കൊല്ലം –തിരുമംഗലം ദേശീയപാതയും സംഗമിക്കുന്ന പുനലൂർ കെഎസ്ആർടിസി മൈതാനത്ത് ശാസ്ത്രീയമായി ഡിവൈഡറുകൾ സ്ഥാപിക്കാത്തത് കൂടുതൽ അപകട ഭീഷണി ഉയർത്തുന്നു. ദേശീയപാതയിൽ നിന്ന് മലയോര ഹൈവേയിലേക്ക് എത്തിച്ചേരുന്ന ഭാഗം ഇറക്കം ആയതിനാൽ ഇവിടെ വാഹനങ്ങൾ നിയന്ത്രണം വിടുന്നതും പതിവാണ്. വാഹനങ്ങൾ കടന്നു പോകുന്നതിന് കൃത്യമായ ഭാഗം നിശ്ചയിച്ച് ഡിവൈഡറുകൾ നിർമിച്ചാൽ ഈ പ്രതിസന്ധിക്ക് പരിഹാരമാകും.

ഇതിനായി ട്രാഫിക് പരിഷ്കരണ കമ്മിറ്റി തീരുമാനം അനുസരിച്ച് ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും നിരവധി തവണ സന്ദർശനം നടത്തിയെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. മുൻപ് വൺവേ ആയിരുന്ന റോഡ് ഉയർത്തി ഇരുപാതകളും ഒരേ നിരപ്പിൽ സംഗമിക്കുന്ന രീതിയിലാണ് പുനർനിർമാണം നടത്തിയത്. ഇതിനിടെ ട്രാക്ഷൻ സബ്സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നതിന് കേബിളുകൾ കൊണ്ടുപോകുന്നതിനുള്ള നിർമാണ പ്രവർത്തനങ്ങൾ ഇവിടെ ട്രാഫിക് ഐലൻഡ് ഭാഗത്ത് മൂന്നാഴ്ച മുൻപ് തുടങ്ങിയിരുന്നു.

ഒരു മാസത്തിനുള്ളിൽ പണികൾ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പുനലൂർ –മൂവാറ്റുപുഴ ഹൈവേ കൂടി സമ്പൂർണമായി കമ്മിഷൻ ചെയ്തു കഴിയുമ്പോൾ വടക്കൻ ജില്ലകളിൽ നിന്നും ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി മലയോര ഹൈവേയിലേക്ക് പ്രവേശിച്ച് തലസ്ഥാനത്തേക്ക് പോകേണ്ടത്. അതിനു മുൻപ് ഡിവൈഡറുകൾ സ്ഥാപിക്കണമെന്നാണ് ആവശ്യം.

English Summary:

The intersection at Punalur KSRTC Ground, connecting the Hill Highway and Kollam-Thirumamgalam National Highway, poses a significant accident risk due to the lack of properly installed road dividers. Despite previous assessments and recommendations, no concrete action has been taken. With the Punalur-Muvattupuzha Highway nearing completion, the need for safety measures becomes even more critical to prevent accidents as traffic volume increases.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com