മണിക്കൂറുകൾ നീണ്ട പരിശ്രമം; കോവിഡ് പോസിറ്റീവായ കുടുംബത്തെ വെള്ളം കയറിയ വീട്ടിൽ നിന്ന് ആശുപത്രിയിലെത്തിച്ചു
Mail This Article
×
കോട്ടയം ∙ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വെളളം കയറിയ വീട്ടിൽ നിന്ന് കോവിഡ് പോസിറ്റീവായ കുടുംബാംഗങ്ങളെ കോവിഡ് ആശുപത്രിയിൽ എത്തിച്ചു. വട്ടമൂട് പാലത്തിനു സമീപം കോവിഡ് പോസിറ്റീവായ ടാക്സി ഡ്രൈവറുടെ കുടുംബാംഗങ്ങളെയാണ് ഡിങ്കിയിൽ കരയ്ക്ക് എത്തിച്ചത്. ഗൃഹനാഥന് കോവിഡ് പോസിറ്റീവ് ആയതോടെ ഇന്നലെ മുട്ടമ്പലത്തെ കോവിഡ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഇദ്ദേഹത്തിന്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള അമ്മ, ഭാര്യ, 2 മക്കൾ എന്നിവർക്ക് ഇന്നലെ ഉച്ചയോടെ കോവിഡ് പോസിറ്റീവായി പരിശോധന ഫലം വന്നു. എന്നാൽ ഇവരുടെ വീട് മീനച്ചിലാറിനു സമീപമായതിനാൽ വീട്ടിലും പരിസരത്തുമെല്ലാം വെള്ളം കയറി. നാഗമ്പടം ഭാഗത്തുനിന്നും ഡിങ്കിയിൽ പോയാണ് രക്ഷാ പ്രവർത്തകർ ഇവരെ ആശുപത്രിയിൽ എത്തിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.