ADVERTISEMENT

പുതുപ്പള്ളി ∙ ഉമ്മൻചാണ്ടി ആദ്യം മുഖ്യമന്ത്രിയായ സമയത്ത് ഒരു ഉദ്ഘാടന വേദിയിൽ നിന്ന് അദ്ദേഹത്തിന്റെ ബാഡ്ജ് വാങ്ങി വീട്ടിലെ കലണ്ടറിൽ കുത്തിവച്ചതാണ് ചൂരംപള്ളി ബിജു. പിന്നെയതൊരു ഹോബിയായി. പരിപാടികൾക്ക് ഉമ്മൻ ചാണ്ടി കുത്തുന്ന ബാഡ്ജ് വാങ്ങുന്നത് ബിജു പതിവാക്കി. അങ്ങനെ ഇതുവരെ ബിജു സ്വന്തമാക്കി സൂക്ഷിച്ചിരിക്കുന്നത് നൂറു കണക്കിനു ബാഡ്ജുകൾ!‌ ജോലി, അഡ്മിഷൻ മുതൽ സ്ഥലംമാറ്റം വരെ പലവിധ ആവശ്യങ്ങളുമായി തന്നെ കാണാൻ വരുന്നവർക്കിടയിൽ എല്ലാ ബാഡ്ജും തരണമെന്ന എന്ന ബിജുവിന്റെ ആവശ്യം കേട്ട് ഉമ്മൻചാണ്ടി ആദ്യം ചിരിച്ചെങ്കിലും പിന്നീട് കാര്യമായെടുത്തു.

ഗൺമാൻമാരെ ഇക്കാര്യം ചുമതലപ്പെടുത്തി. കേരളത്തിൽ എവിടെ പരിപാടിയിൽ പങ്കെടുത്താലും അതിന്റെ ബാഡ്ജ് ഓരോ സമയത്തെ ഗൺമാൻമാർ ബിജുവിനു വേണ്ടി വാങ്ങിവയ്ക്കും. പ്രദീപ്, അശോകൻ, രവി ഇപ്പോഴുള്ള ഗൺമാൻ ശ്രീകുമാർ തുടങ്ങിയവർ ഞായറാഴ്ചകളിൽ പുതുപ്പള്ളിയിൽ എത്തുമ്പോൾ കെട്ടുകണക്കിന് ബാഡ്ജുകൾ ബിജുവിന് ലഭിക്കും. മൂന്നു വലിയ ബാഗ് നിറയെ ബാഡ്ജുകളുടെ വൻ ശേഖരമായി ഇപ്പോൾ. 2004ൽ തുടങ്ങിയതാണ് ബിജുവിന്റെ ഹോബി.

Kottayam News
ഉമ്മന്‍ചാണ്ടിക്കു വിവിധ പരിപാടികളിൽ പങ്കെടുത്തപ്പോൾ ലഭിച്ച ബാഡ്ജുകളുടെ ശേഖരവും ആയി പുതുപ്പള്ളി ചൂരംപള്ളി ബിജു. 2215 ബാ‍ഡ്ജുകളാണ് ശേഖരത്തിലുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com