ADVERTISEMENT

എരുമേലി∙ പഞ്ചായത്ത് പ്രസിഡന്റിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ നീക്കം കോൺഗ്രസ് അംഗത്തെ ‘കാണാതായതിനെ’ ത്തുടർന്നു പാളി. ഇരുമ്പൂന്നിക്കര വാർഡ് അംഗവും കോൺഗ്രസ് പ്രാദേശിക നേതാവുമായ പ്രകാശ് പള്ളിക്കൂടം എത്താത്തതാണ് എൽഡിഫുകാരിയായ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടിക്കു തുണയായത്. ഇന്നലെ രാവിലെ മുത‍ൽ പ്രകാശിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. അവിശ്വാസ പ്രമേയ ചർച്ചയിൽനിന്നു സിപിഎം വിട്ടുനിൽക്കുകയും ഒരു കോൺഗ്രസ് അംഗം എത്താതാവുകയും ചെയ്തതോടെ നടപടികൾ തുടരാനായില്ല. 23 അംഗ ഭരണസമിതിയിൽ 12 പേരെങ്കിലും പങ്കെടുത്താലേ പ്രമേയം ചർച്ചയ്ക്കെടുക്കാനാകൂവെന്നാണു ചട്ടം.

ഇതോടെ യുഡിഎഫ് നീക്കം പാളി. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനും യുഡിഎഫിനും 11 വീതം സീറ്റുകളും യുഡിഎഫ്  വിമതന് ഒരു സീറ്റുമാണു ലഭിച്ചിരുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ‌വിമത അംഗത്തിന്റെ പിന്തുണ യുഡിഎഫിനു ലഭിച്ചെങ്കിലും ഒരു കോൺഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായി. ഇതോടെ നടന്ന നറുക്കെടുപ്പിൽ സിപിഎമ്മിനു പ്രസിഡന്റ് പദവി ലഭിച്ചു. കോൺഗ്രസ് അംഗത്തെ സിപിഎം വിലയ്ക്കെടുത്തെന്നും ഇദ്ദേഹത്തിനെതിരെ നിയമനടപടികളുമായി നീങ്ങാൻ തീരുമാനിച്ചതായും കെപിസിസി ജനറൽ സെക്രട്ടറി ടോമി കല്ലാനി പറഞ്ഞു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com