ADVERTISEMENT

കോട്ടയം∙ അസോസിയേഷൻ ഓഫ് കോട്ടയം മിമിക്രി ആർട്ടിസ്റ്റിന്റെ നേതൃത്വത്തിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു. ജില്ലാതല ഉദ്ഘാടനം ജസ്റ്റിസ് കെ.ടി.തോമസ് നിർവഹിച്ചു. മേഖലാ കിറ്റ് വിതരണ ഉദ്ഘാടനം കോട്ടയം നസീറും വിദ്യാഭ്യാസ അവാർഡ് വിതരണം ഗിന്നസ് പക്രുവും ഐഡി കാർഡ് വിതരണം പ്രജോദ് കലാഭവനും   നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് മംഗളം പ്രസാദ്, സെക്രട്ടറി ജമിനി ജോസഫ്, ബിനു വർഗീസ്, സി.കെ.അലക്സ്, കെ.വി.അജയ്, മനോജ് കുമാർ എന്നിവർ പങ്കെടുത്തു.

പുതുപ്പള്ളി ∙ റബർ ബോർഡ് എക്സ്പിരിമെന്റ് വർക്കേഴ്സ് സംഘം 50 കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം നടത്തി. ബിജെപി സംസ്ഥാന സമിതി അംഗം എൻ. ഹരി വിതരണോദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി ബിജു പി തങ്കപ്പൻ അധ്യക്ഷത വഹിച്ചു. ബിജെപി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അനീഷ് കുമാർ മാലത്തേട്ട്, യൂണിയൻ വർക്കിങ് പ്രസിഡന്റ് ജോബി കെ. ഫിലിപ്പ്, യൂണിയൻ സെക്രട്ടറി സുഭാഷ് ചൂരകുറ്റിയിൽ, യുവമോർച്ച മണ്ഡലം സെക്രട്ടറി അനന്തു വിനയൻ എന്നിവർ പങ്കെടുത്തു.

കാരാപ്പുഴ ∙ സ്നേഹഭവൻ വയോജനങ്ങൾക്കൊപ്പം ബസേലിയസ് എൻഎസ്എസ് ഓണം  ആഘോഷിച്ചു. പ്രഫ.ആഷ്‌ലി തോമസ് സന്ദേശം നൽകി. ഓണസദ്യയും ഓണക്കളികളും ഒരുക്കി. പൂക്കളം തീർത്തു.  അംഗപരിമിതർക്കും നിർധനർക്കും ഓണക്കിറ്റുകൾ സമ്മാനിച്ചു.  എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ഡോ.വിജു കുര്യൻ നേതൃത്വം നൽകി.

കോട്ടയം∙ കെഎസ്‌യു ബസേലിയസ് കോളജ് യൂണിറ്റ്  കോട്ടയം ശാന്തി ഭവനിലെ അന്തേവാസികൾക്കൊപ്പം ഓണം ആഘോഷിച്ചു. സദ്യയ്ക്കുള്ള അരിയും പച്ചക്കറികളും മറ്റു സാധനങ്ങളും അടങ്ങിയ കിറ്റ് ശാന്തി ഭവനിലെ 80 അന്തേവാസികൾക്ക് കൈമാറി. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് ലിജിൻ സണ്ണി, ജനറൽ സെക്രട്ടറി ആൽബി ജോൺ, ജോയിന്റ് സെക്രട്ടറിമാരായ അലൻ എസ് പറങ്ങോട്ട്, ഫെബിൻ മാത്യു. എന്നിവർ നേതൃത്വം നൽകി.

കോട്ടയം∙ സിഎംഎസ് കോളജ് എൽ.പി സ്കൂളിലെ ഓണാഘോഷം ലോക്കൽ മാനേജർ റവ.ജോർജ് ചെറിയാന്റെ അധ്യക്ഷതയിൽ നടന്നു. കോട്ടയം വെസ്റ്റ് വൈസ് മെൻസ് ക്ലബും ആർദ്രതാ ട്രസ്റ്റും ചേർന്ന് എല്ലാ കുട്ടികൾക്കും ഓണസമ്മാനം വിതരണം ചെയ്തു. റവ.ഷെറി വർഗീസ്,ക്രിസ്റ്റ ബെസി കുര്യൻ, ടി.എം ചാക്കോ,  ചെറി കെ. പോൾ, ജിഷ ആനി മാത്യു, ബെന്നി യോഗ്യ വീട്, അനു കോവൂർ, ഹെഡ്മിസ്ട്രസ് എലിസബത്ത് ഷേർളി തോമസ് എന്നിവർ പ്രസംഗിച്ചു.

കോട്ടയം ∙  കെ. കരുണാകരൻ സ്മാരക ചാരിറ്റബിൾ സൊസൈറ്റി ജനറൽ ആശുപത്രിയിലെ കോവിഡ് രോഗികൾക്കും മറ്റു രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഓണസദ്യ നടത്തി.പ്രസിഡന്റ് സാബു പുതുപ്പറമ്പിൽ, സെക്രട്ടറി അലക്സ് അലക്സാണ്ടർ, ബൈജു പറപ്പള്ളി, വിവിൻ വിജയൻ, കുഞ്ഞുമോൻ അടുംമ്പുംകാട്, അമ്പാടി മഞ്ഞതുരുത്തേൽ എന്നിവർ നേതൃത്വം നൽകി. കോട്ടയം റൗണ്ട് ടേബിൾ 121ന്റെ സഹകരണത്തോടെയായിരുന്നു സദ്യ.

വടവാതൂർ ∙ വിജയപുരം സേവാഭാരതി വടവാതൂർ മേഖലയിലെ 5,6,16 വാർഡുകളിൽ ഓണക്കിറ്റ് വിതരണം ചെയ്തു. സേവാഭാരതി പഞ്ചായത്ത്      അധ്യക്ഷൻ ടി.ടി.ബിജു വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.പി.രാജേഷ്, ട്രഷറർ വിനീഷ്, ആർഎസ്എസ് കുമാരനല്ലൂർ ഉപഖണ്ഡ് കാര്യവാഹ് ശരത് മോഹൻ, വടവാതൂർ ശാഖാ കാര്യവാഹ് പ്രസന്നകുമാർ വടക്കേപുത്തൻപുരക്കൽ, ശാരീരിക് ശിക്ഷൺ പ്രമുഖ് ശങ്കർ അശോക് കുമാർ എന്നിവർ നേതൃത്വം നൽകി.

കോട്ടയം ∙ ബിഇഎഫ്ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാങ്ക് ജീവനക്കാരും കുടുംബാംഗങ്ങളും ഓണം സാംസ്കാരിക കൂട്ടായ്മ ഒരുക്കി. എഴുത്തുകാരൻ ആലംകോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കലാപരിപാടികൾ ഓൺലൈനായി അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ടി.നരേന്ദ്രൻ, ജനറൽ സെക്രട്ടറി എസ്.എസ്.അനിൽ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com