ADVERTISEMENT

ഏറ്റുമാനൂർ ∙ ഇരുചക്രവാഹന വർക്ക് ഷോപ്പിന്റെ മുൻവശത്തേക്കു നിയന്ത്രണം വിട്ട കാർ പാഞ്ഞു കയറി.  കാണക്കാരി ഇടയ്ക്കാട്ട് സോണിയാ, ആൽഫാ ദമ്പതിമാരുടെ മകൾ ഏബേൽ(8), ജിനു ജോർജ് (25) എന്നിവരെ പരുക്കുകളോടെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകുന്നേരം 4നു ഏറ്റുമാനൂർ - വൈക്കം റൂട്ടിൽ കാണക്കാരി ആശുപത്രിപ്പടിക്കു സമീപമായിരുന്നു അപകടം. വാഹനം നന്നാക്കാൻ എത്തിയതായിരുന്നു ജിനു. കടയ്ക്കു സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഏബേൽ. വർക്ക്‌ ഷോപ്പിൽ അറ്റകുറ്റ പണികൾക്കായി എത്തിച്ചിരുന്ന ഒട്ടേറെ ഇരുചക്ര വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com