ADVERTISEMENT

ഏറ്റുമാനൂർ ∙ ഏറ്റുമാനൂരിൽ ചൊവ്വാഴ്ച രാവിലെയുണ്ടായ രണ്ട് അപകടങ്ങളിൽ രണ്ടു കാറുകൾ തകർന്നു. യാത്രക്കാർ പരുക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. പുലർച്ചെ അഞ്ചരയോടെ എംസി റോഡിൽ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിനു സമീപം പട്ടിത്താനം ഭാഗത്ത് നിന്നെത്തിയ കാറിന്റെ പിന്നിൽ അമിതവേഗത്തിലെത്തിയ ലോറിയിടിച്ചതിനെ തുടർന്നു കാർ മുന്നോട്ട് നീങ്ങി റോഡരികിലെ സ്ലാബിൽ തട്ടി നിൽക്കുകയായിരുന്നു. 

പട്ടിത്താനം - മണർകാട് ബൈപ്പാസിൽ ചെറുവാണ്ടൂരിൽ കാറിനു പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടം
പട്ടിത്താനം - മണർകാട് ബൈപ്പാസിൽ ചെറുവാണ്ടൂരിൽ കാറിനു പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടം

സമീപത്തെ ഹോട്ടലിനോടു ചേർന്നാണു കാർ നിന്നത്. കാറിന്റെ മുൻ ഭാഗവും പിൻഭാഗവും പൂർണമായി തകർന്നു. മറ്റൊരപകടത്തിൽ പട്ടിത്താനം - മണർകാട് ബൈപാസിൽ ചെറുവാണ്ടൂരിനു സമീപം രാവിലെ 8.30നു കാറിന് പിന്നിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. ഫാർമസി കോളജിലെ വിദ്യാർഥികളാണു കാറിലുണ്ടായിരുന്നത്. എതിരെ ലോറി വരുന്നത് കണ്ടു ഇവർ കാർ പെട്ടെന്ന് നിർത്തിയപ്പോൾ പിന്നാലെയെത്തിയ ലോറി ഇടിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com