ADVERTISEMENT

കോട്ടയം ∙ ആറാട്ടോടെ ഇന്നലെ തിരുനക്കര ഉത്സവം സമാപിച്ചു. രാവിലെ ഏഴിനു തിരുനക്കരയിൽ നിന്നു കാരാപ്പുഴ അമ്പലക്കടവ് ക്ഷേത്രത്തിലേക്കായിരുന്നു ആറാട്ട് എഴുന്നള്ളത്ത്.  അമ്പലക്കടവ് ദേവീക്ഷേത്രക്കുളത്തിൽ വൈകിട്ട് ആറോടെയാണ് ആറാട്ട് നടന്നത്.    തന്ത്രി കണ്ഠര് മോഹനര്, മേൽശാന്തി പെരിയമന നാരായണൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു. ‌‌ആറാട്ടെഴുന്നള്ളത്തിന് മാളികപ്പീടിക, കാരാപ്പുഴ കൊച്ചുപാലം, കാരാപ്പുഴ കവല, തെക്കുംഗോപുരം, വയസ്കര കൊട്ടാരം, പുളിമൂട് കവല, പാലാമ്പടം കവല, ടാക്സി സ്റ്റാൻഡ്, ഓട്ടോ സ്റ്റാൻഡ്, തിരുനക്കര മൈതാനം എന്നിവിടങ്ങളിൽ സ്വീകരണം നൽകി. 

 തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആറാട്ടെഴുന്നള്ളിപ്പിന് പുത്തനങ്ങാടി കുരിശുപള്ളിയുടെ മുൻപിൽ പള്ളി ട്രസ്റ്റി ജോർജ് സഖറിയ, സഭ മാനേജിങ് കമ്മിറ്റി അംഗം ടോം കോര അഞ്ചേരിൽ, നഗരസഭാംഗം ജാൻസി ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നു.
തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആറാട്ടെഴുന്നള്ളിപ്പിന് പുത്തനങ്ങാടി കുരിശുപള്ളിയുടെ മുൻപിൽ പള്ളി ട്രസ്റ്റി ജോർജ് സഖറിയ, സഭ മാനേജിങ് കമ്മിറ്റി അംഗം ടോം കോര അഞ്ചേരിൽ, നഗരസഭാംഗം ജാൻസി ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നു.

വയസ്കര ഇല്ലത്തെ കാരണവർ നീലകണ്ഠൻ മൂസ് നെൽപറ വഴിപാട് നടത്തി. തിരിച്ചെഴുന്നള്ളത്തിൽ ആദ്യം ഈരാറ്റുപേട്ട അയ്യപ്പനും തുടർന്ന് പാമ്പാടി സുന്ദരനും തേവരുടെ തിടമ്പേറ്റി. തിരുനക്കരയിലെത്തുന്നതിനു മുൻപായി തിരുനക്കര ശിവൻ തിടമ്പേറ്റി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com