ADVERTISEMENT

കോട്ടയം ∙ രണ്ടാം പിണറായി സർക്കാർ അഞ്ചു വർഷം പൂർത്തിയാക്കിയാൽ എക്കാലവും കേരളം എൽഡിഎഫ് ഭരിക്കുമെന്ന തിരിച്ചറിവിലാണ് സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ പ്രതിപക്ഷം ബിജെപിയോടു ചേർന്നു പ്രവർത്തിക്കുന്നതെന്നു കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എംപി. എൽഡിഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച  കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപിയും കോൺഗ്രസും ഒരേ സ്വരത്തിലാണു പ്രസംഗിക്കുന്നത്. കെ.സുധാകരനും കെ.സുരേന്ദ്രനും ഒരേ സ്വരമാണ്. പിണറായിയുടെ കരുത്തിനു മുന്നിൽ നുണകൾക്ക് ആയുസ്സുണ്ടാവില്ല. ഭരണ സ്വപ്നം തകർന്നപ്പോൾ യുഡ‍ിഎഫ് നുണപ്രചാരണം നടത്തുകയാണെന്നും ജോസ് കെ.മാണി പറഞ്ഞു.

സ്വപ്ന സുരേഷ് പറയുന്നത് ആവർത്തിക്കുന്നയാളായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചുരുങ്ങിയതായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ പറഞ്ഞു. മുഖ്യമന്ത്രി പറയുന്നതു വിശ്വസിക്കാതെ, ജയിലിൽ കിടന്ന ഒരു സ്ത്രീ പറയുന്നതു വിശ്വസിക്കുന്നയാൾ എന്തു പ്രതിപക്ഷ നേതാവാണ്. വയനാട്ടിലെ അക്രമം സിപിഎം ഉത്തരവാദിത്തത്തോടെ തള്ളിപ്പറ‍ഞ്ഞു. എന്നാൽ വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ നോക്കിയതു കോൺഗ്രസ് ന്യായീകരിക്കുന്നു.

എല്ലാ അക്രമങ്ങളെയും ന്യായീകരിക്കുന്നതിന്റെ പേരാണോ സെമി കേഡർ. കേരളം ഇരുട്ടിലേക്കു പോകണമെന്ന രാഷ്ട്രീയമാണു പ്രതിപക്ഷം മുന്നോട്ടു വയ്ക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി എ.വി.റസൽ അധ്യക്ഷത വഹിച്ചു. എൽഡിഎഫ് നേതാക്കളായ വൈക്കം വിശ്വൻ, കെ.പ്രകാശ് ബാബു, സി.കെ ശശിധരൻ, പി.കെ ബിജു, സ്റ്റീഫൻ ജോർജ്, സണ്ണി തെക്കേടം, കെ.സുരേഷ് കുറുപ്പ്, പി.സി.ജോസഫ്, വി.മുരുകദാസ്, സണ്ണി തോമസ്, ബിനോയ് ജോസഫ്, പി.ഡി.ജോർജ്കുട്ടി, എച്ച്.റിയാസ് മുഹമ്മദ്, സുഭാഷ് പുഞ്ചക്കോട്ടിൽ, ജിയാഷ് കരിം തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com