ADVERTISEMENT

അതിരമ്പുഴ ∙ തെരുവുനായ്ക്കൾക്കു കൂച്ചുവിലങ്ങ് ഇടാനുള്ള ഓപ്പറേഷൻ സേഫ് പദ്ധതിയുമായി ഗ്രാമപ്പഞ്ചായത്ത്. 3 ആഴ്ചകൾ കൊണ്ടു പരമാവധി തെരുവുനായ്ക്കൾക്ക് വാക്സിനേഷൻ നൽകാനാണ് തീരുമാനം. തെരുവുനായ ശല്യം രൂക്ഷമാകുകയും വിവിധ ഇടങ്ങളിലായി ഒട്ടേറെ പേർ ആക്രമണത്തിന് ഇരയാകുകയും ചെയ്ത സാഹചര്യത്തിലാണ് ഓപ്പറേഷൻ സേഫ് പദ്ധതി ആരംഭിച്ചത്. മൈതാനം കേന്ദ്രീകരിച്ചാണ് ആദ്യ ദിവസം നായ്ക്കളെ പിടികൂടിയത്.

വാക്സിനേഷനിലൂടെ പേവിഷബാധ ഒഴിവാക്കുകയാണു ലക്ഷ്യം.മൂവാറ്റുപുഴയിൽ നിന്നുള്ളയാളാണ് തെരുവു നായയെ പിടികൂടി വാക്സിനേഷൻ ചെയ്യുന്നതു കരാർ എടുത്തത്. പദ്ധതി പ്രകാരം ഒരു തെരുവു നായയെ പിടികൂടി വാക്സിനേഷൻ ചെയ്യുന്നതിന് 400 രൂപ വരെ ചെലവു വരും. ഇത്തരത്തിൽ ആദ്യഘട്ടത്തിൽ 100 തെരുവുനായ്ക്കളെയാണു വാക്സിനേഷൻ ചെയ്യാൻ ലക്ഷ്യമിടുന്നതെന്നു ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല പറഞ്ഞു.

രണ്ടാം ഘട്ടത്തിൽ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ മുഴുവൻ തെരുവുനായ്ക്കൾക്കും വാക്സിനേഷൻ നൽകാനും പദ്ധതിയുണ്ട്.കോട്ടയ്ക്കുപുറം, ആട്ടേൽപടി, ഗവൺമെന്റ് ഐടിഐ ഭാഗം, തോട്ടിക്കാട്ടുമല, തൃക്കേൽ, ഒതളമറ്റം, തെള്ളകം, അമലഗിരി, മാന്നാനം, വേലംകുളം, ശ്രീകണ്ഠമംഗലം, മണ്ണാർകുന്ന് തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെടുത്തി  22 വാർഡുകളിലും പദ്ധതി വ്യാപിപ്പിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com